Friday, May 10, 2024
HomeKeralaഗവര്‍ണ്ണര്‍ പദവി ആര്‍ഭാടം ; ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

ഗവര്‍ണ്ണര്‍ പദവി ആര്‍ഭാടം ; ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണ്ണര്‍ ഇടഞ്ഞു നില്‍ക്കുമ്പോവാണ് അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.
നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സറായി ഗവര്‍ണറെ അവരോധിച്ചിരിക്കുന്നതെന്നും  വേണമെങ്കില്‍ ആ ചാന്‍സലര്‍ പദവി വേണ്ടെന്ന് വയ്ക്കാന്‍  നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.  ചാന്‍സലര്‍ പദവി ഭരണഘടനാ പദവിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആശയ വിനിമയം നടത്തുമ്പോള്‍ രഹസ്യം സൂക്ഷിക്കുക എന്നതാണ് മാന്യതയെന്നും ആ മാന്യത ലംഘിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് പരസ്യമായി പല കാര്യങ്ങളും പറയേണ്ടി വന്നതെന്നും മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് ഗവര്‍ണറുടേതെന്നും കാനം പറഞ്ഞു.
ഗവര്‍ണര്‍ പദവി തന്നെ അനാവശ്യമായ ആര്‍ഭാടമാണെന്ന് വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് താനെന്നും അവരുടെ ചെയ്തികള്‍ അങ്ങനെ തന്നെയായിരിക്കും എന്ന് തന്റെ പാര്‍ട്ടി മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും കാര്‍ഷിക നിയമവും പൗരത്വനിയമവും പറഞ്ഞ് ഗവര്‍ണര്‍ ഇപ്പോള്‍ എവിടെയെത്തിയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular