Saturday, April 27, 2024
HomeIndiaസഹകരണ വിഷയത്തില്‍ കേരളത്തെ തള്ളി നിര്‍മ്മലാ സീതാരാമന്‍

സഹകരണ വിഷയത്തില്‍ കേരളത്തെ തള്ളി നിര്‍മ്മലാ സീതാരാമന്‍

സഹകരണമേഖലയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വച്ച നിബന്ധനകള്‍ക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങവെ കേരളത്തിന്റെ ആവശ്യങ്ങളെ തള്ളി കേന്ദ്രവും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രഥമീക സഹകരണ സംഘങ്ങള്‍ക്ക് പേരില്‍ ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്ക് ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലെന്നും ആര്‍ബിഐയുടെ അംഗീകാരമില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
പ്രാഥമീക സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്നുപയോഗിക്കാന്‍ അധികാരമില്ലെന്നും അംഗങ്ങളല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ഈ വിഷയം സുപ്രീം കോടതിയിലെത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരായും. ഇങ്ങനെ വന്നാല്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിനെതിരായിരിക്കും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular