Saturday, May 4, 2024
HomeKeralaസിപിഎമ്മില്‍ വെട്ടിനിരത്തല്‍ എറണാകുളത്ത് നേതാവ് പുറത്തേക്ക് നേതാവ് ഇറങ്ങി...

സിപിഎമ്മില്‍ വെട്ടിനിരത്തല്‍ എറണാകുളത്ത് നേതാവ് പുറത്തേക്ക് നേതാവ് ഇറങ്ങി പോയി

സിപിഎം എറണാകുളം ജില്ല കമ്മിറ്റിയില്‍ വെട്ടിനിരത്തല്‍. നാലു പേരെ  ഒഴിവാക്കി. ഇതിലൊരാള്‍ പാര്‍ട്ടി വിട്ടു. ഇതെല്ലാം കൊടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത്  വെട്ടിനിരത്തലാണ് നടക്കുന്നത്. എംഎ ബേബിക്കു സ്വാധീനമുള്ള  മേഖലയില്‍ പിണറായി  രണ്ടുംകല്പിച്ചു മുന്നോട്ടു പോകുകയാണ്. സിപിഎം എറണാകുളം ജില്ലാ സമ്മേളന വേദിയില്‍നിന്ന് മുതിര്‍ന്ന നേതാവ് പി.എന്‍. ബാലകൃഷ്ണന്‍ ഇറങ്ങിപ്പോയി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത വേദിയില്‍നിന്നാണ് പാര്‍ട്ടി അംഗത്വം തുടരില്ലെന്ന് പ്രഖ്യാപിച്ച് ബാലകൃഷ്ണന്റെ ഇറങ്ങിപ്പോക്ക്.  ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ പിന്നെ അവിടെ ഇരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ പ്രതികരണം. കാര്യമില്ലാതെയാണ് തന്നെ ഒഴിവാക്കിയത്. അതൃപ്തി കോടിയേരി ബാലകൃഷ്ണനെ അ റിയിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ തുടങ്ങിയതാണ് പാര്‍ട്ടിയുമായുള്ള ബന്ധം. അത് തുടരുമെന്നും ബാലകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനന്‍ തുടരും. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. ബാലകൃഷ്ണനെ കൂടാതെ കെ.എം. സുധാകരന്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ വനിതാ പ്രതിനിധിയായി പുഷ്പദാസ് എത്തി. കോതമംഗലം മുന്‍ ഏരിയ സെക്രട്ടറി ആര്‍.അനില്‍കുമാറും സെക്രട്ടേ റിയറ്റില്‍ എത്തിയിട്ടുണ്ട്. ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular