Wednesday, May 8, 2024
HomeIndiaന്യുയോർക്ക് ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കാർഡ്

ന്യുയോർക്ക് ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കാർഡ്

ന്യൂയോർക്ക് ∙ കോവിഡ് 19 മഹാമാരി ന്യുയോർക്കിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത മാർച്ച് 2020 നുശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2021 ഡിസംബർ 17 വെള്ളിയാഴ്ചയാണെന്ന് ന്യുയോർക്ക് ഗവർണർ ഹോച്ചുൽസിന്റെ ഓഫീസിൽ നിന്നും ഇന്ന് പുറത്തിറക്കിയ ഔദ്യോഗീക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

GettyImages-1356221382

ഇന്നേ ദിവസം 21027 കോവിഡ് കേസ്സുകളാണ് ന്യുയോർക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പോസിറ്റിവിറ്റി റേറ്റ് 8 ശതമാനത്തിലേക്ക് വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ ഡെയ്‍ലി പോസിറ്റിവിറ്റി റേറ്റ് 4.3 ശതമാനത്തിന് താഴെയായിരുന്നു. ന്യുയോർക്കിൽ 21 മാസത്തിനുള്ളിൽ ഏകദിന റിക്കാർഡ് 19942 രോഗികളായിരുന്നു.

ഇന്ന് ന്യൂയോർക്കിൽ 263500 രോഗികളാണ് പരിശോധനയ്ക്കയച്ചത്. ന്യൂയോർക്കിലെ രോഗവ്യാപനം വീണ്ടും സ്കൂൾ അടക്കുന്നതിലേക്കും, വ്യാപാര– വ്യവസായ രംഗത്ത് വീണ്ടും തകർച്ചയിലേക്കും നയിക്കുമെന്നാണ് സൂചന. ന്യൂയോർക്കിൽ വെള്ളിയാഴ്ച മാത്രം 60 പേരാണു കോവിഡ് മൂലം മരണത്തിനു കീഴടങ്ങിയത്. 2021 മുതൽ ഇവിടെയുള്ള പ്രതിദിന മരണനിരക്ക് 100 ആയിരുന്നു. 2020 ഏപ്രിൽ മാസം ന്യുയോർക്കിലെ ഏകദിന മരണത്തിന്റെ റിക്കാർഡ് 800 ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular