Thursday, May 2, 2024
HomeUSAഏഷ്യൻ അമേരിക്കൻ ചരിത്രം ഇനി ന്യൂജഴ്സി സ്കൂൾ കരികുലത്തിൽ

ഏഷ്യൻ അമേരിക്കൻ ചരിത്രം ഇനി ന്യൂജഴ്സി സ്കൂൾ കരികുലത്തിൽ

ന്യൂജഴ്സി ∙ ഏഷ്യൻ അമേരിക്കൻ ആന്റ് പസഫിക്ക് ഐലന്റർ കമ്മ്യൂണിറ്റി ചരിത്രം ന്യുജേഴ്സി K-12 കരികുലത്തിൽ ഉൾപ്പെടുത്തുന്ന ബിൽ ന്യുജേഴ്സി അസംബ്ലി ഡിസംബർ 20ന് പാസ്സാക്കി. 74 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ 2 പേർ മാത്രമാണു ബില്ലിനെ എതിർത്തത്.

ന്യുജേഴ്സി സ്റ്റേറ്റ് അസംബ്ലി ഡമോക്രാറ്റിക് അംഗവും, ഇന്ത്യൻ അമേരിക്കനുമായ രാജ് മുക്കർജി, മിലാ ജെയ്സി, സ്റ്റെർലി സ്റ്റാൻലി എന്നിവരാണ് ഈ ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത്.

ഏഷ്യൻ വംശജർക്കെതിരെ ഹേയ്റ്റ് ക്രൈം കഴിഞ്ഞ വർഷത്തേക്കാൾ 75% വർധിച്ചുവന്നിട്ടുണ്ടെന്ന് ന്യൂജഴ്സി സ്റ്റേറ്റ് പൊലിസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ന്യൂജഴ്സിയിലെ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന വിഭാഗമാണ് ഏഷ്യൻ വംശജർ.വരുംതലമുറക്ക് ന്യൂജഴ്സി സംസ്ഥാനത്തിന്റെ വളർച്ചയിൽ ഏഷ്യൻ വംശജർ വഹിച്ച പങ്കിനെ കുറിച്ചു ബോധവൽക്കരണം നടത്തുന്നതിനെ ഉദ്യേശിച്ചാണ് ഇങ്ങനെ ഒരു ബിൽ അവതരിപ്പിച്ചതെന്ന് രാജ് മുക്കർജി പറഞ്ഞു.

ന്യൂജഴ്സി സംസ്ഥാനത്തു ഏകദേശം 140,000 ഏഷ്യൻ അമേരിക്കൻ ആന്റ് ഫസഫിക്ക് ഐലന്റിൽ നിന്നുള്ള  വിദ്യാർഥികളാണ് വിവിധ സ്കൂളുകളിൽ പഠനം നടത്തുന്നത്. രാഷ്ട്രത്തിന്റെ ചരിത്രം പഠിക്കുന്നതിനോടൊപ്പം ഏഷ്യൻ വംശജരുടെ ചരിത്രവും പഠിക്കേണ്ടതു ആവശ്യമാണെന്ന് ബിൽ അവതരിപ്പിച്ചവർ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular