Friday, May 3, 2024
HomeUSAകെ.എച്ച് എൻ എ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാർ ഹരിലാൽ മത്സരിക്കുന്നു

കെ.എച്ച് എൻ എ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാർ ഹരിലാൽ മത്സരിക്കുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  (KHNA)  വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്   ശ്രീകുമാർ ഹരിലാൽ മത്സരിക്കുന്നു.

കഴിഞ്ഞ 16 വർഷമായി ഫ്ലോറിഡയിൽ താമസിക്കുന്ന ശ്രീകുമാർ KHNA യുടെ സജീവ പ്രവർത്തകൻ ആണ്. 2013 ലെ ഫ്ലോറിഡ കൺവെൻഷനിൽ രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നു. വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തുള്ള  ശ്രീകുമാറിന്റെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും  സംഘടനയെ ശക്തമായി നയിക്കുന്നതിനുള്ള കരുത്തു പകരും.

ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടി ഹോസ്പിറ്റലിൽ മെഡിക്കൽ ടെക്നോളജിസ്റ്  ആയി ജോലിചെയ്യുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉപസാരഥിയാകാൻ എന്തുകൊണ്ടും അർഹനായ ശ്രീകുമാർ ഹരിലാലിന് വിജയാശംസകൾ നേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular