Tuesday, May 7, 2024
HomeUSAകോവിഡ് മരണം – സംസ്ക്കാര ചെലവിന് 9000 ഡോളർ ധനസഹായം

കോവിഡ് മരണം – സംസ്ക്കാര ചെലവിന് 9000 ഡോളർ ധനസഹായം

A mourner places a flower at the gravesite of veteran Mary Foley, Wednesday, April 8, 2020, in Malden, Mass. Foley, who died at the age of 93, served in the U.S. Air Force, including WWII. Due to the coronavirus crisis, she cannot be given a formal military funeral. (AP Photo/Elise Amendola)

വാഷിങ്ടൻ ∙ കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്ക്കാര ചടങ്ങുകൾക്ക് 9000 ഡോളർ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി(FAME) യാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് 19 ആദ്യമായി അമേരിക്കയിൽ സ്ഥിരീകരിച്ച 2020 ജനുവരി 20നുശേഷം കോവിഡ് 19 മൂലം മരിച്ചവർക്കാണ് ധനസഹായം ലഭിക്കുക.

2020 മേയ് 16 നുശേഷം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റും മെഡിക്കൽ എക്സാമിനറുടെ ഒപ്പുവച്ച സ്റ്റേറ്റ്മെന്റും കോവിഡ് 19 മൂലമാണ് മരിച്ചതെന്നു തെളിയിക്കുന്നതായിരിക്കണം.  DISASTER ASSISTANCE.GOV സൈറ്റിൽ ആവശ്യമായ ഫോം അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആനുകൂല്യം പലരും അവകാശപ്പെടുന്നില്ല എന്നാണ് അധികൃതർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Pallbearers wearing face masks to protect from the coronavirus, carry the coffin of the Greek WWII hero Manolis Glezos, who as an 18-year-old hauled down the Nazi flag from the Acropolis a month after the German occupation of Greece in 1941, during the funeral attended by close family in Athens, Wednesday, April 1, 2020. Manolis Glezos, a Greek World War II resistance hero, who remained active in politics into his nineties, died in Athens on Monday, March 30, 2020. He was 97. (Stelios Stefanou/InTime News via AP)

ഡിസംബർ 6 വരെ 226,000 പേർക്ക് 1.5 ബില്യൻ ഡോളറാണു ഫ്യൂണറൽ കോസ്റ്റായി ഇതുവരെ നൽകിയിരിക്കുന്നതെന്ന് എഫ്ഇഎംഎ വെളിപ്പെടുത്തി. അമേരിക്കയിൽ കോവിഡ് 19 മരണസംഖ്യ 800,000 കവിഞ്ഞിരിക്കുന്നു.നോർത്ത് കാരലൈനയിലാണ് ഏറ്റവും കൂടുതൽ പേർ ഇതിന്റെ ആനുകൂല്യം നേടിയിരിക്കുന്നത് (40%). മേരിലാന്റ് (15%) ഒറിഗൺ ഇതിനു തൊട്ടുപുറകെയാണ്. കലിഫോർണിയായിലും ടെക്സസിലും 21000 പേർക്ക് സംസ്ക്കാര ചടങ്ങുകളുടെ ചെലവുകൾ നൽകിയിട്ടുണ്ട്. ഏറ്റവും കുറവ് പേർക്കു ലഭിച്ചിട്ടുള്ളത് വെർമോണ്ട് സംസ്ഥാനത്താണ് (123).

 

പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular