Friday, May 3, 2024
HomeUSAഡോ. ഫിലിപ്പ് ജോര്‍ജ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ്; ഷോളി കുമ്പിളുവേലി സെക്രട്ടറി

ഡോ. ഫിലിപ്പ് ജോര്‍ജ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷൻ പ്രസിഡന്റ്; ഷോളി കുമ്പിളുവേലി സെക്രട്ടറി

ന്യൂയോര്‍ക്ക് : 1975 ല്‍ സ്ഥാപിതമായ, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2022 വര്‍ഷത്തെ ഭാരവാഹികളായി ഡോ. ഫിലിപ്പ് ജോര്‍ജ് (പ്രസിഡന്റ്), തോമസ് കോശി(വൈസ് പ്രസിഡന്റ്), ഷോളി കുമ്പിളുവേലി (സെക്രട്ടറി), കെ.ജി.ജനാര്‍ദനന്‍(ജോ.സെക്രട്ടറി), ഇട്ടൂപ്പ് കണ്ടംകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വര്‍ഗീസ്.എം.കുര്യനാണ്(ബോബന്‍) പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍.
ഡിസംബര്‍ 19-ാം തീയതി ഞായറാഴ്ച നാലുമണിക്ക് പ്ലെയിന്‍സിലുള്ള റോയല്‍ പാലസില്‍ കൂടിയ ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കമ്മറ്റി അംഗങ്ങളായി ജോയി ഇട്ടന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍ സി. വര്‍ഗീസ്(സലീം), ടെറസന്‍ തോമസ്, നിരീഷ് ഉമ്മന്‍, ചാക്കോ പി. ജോര്‍ജ്, ബിബിന്‍ ദിവാകരന്‍, ഷാജന്‍ ജോര്‍ജ്, എ.വി.വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, ജോ ഡാനിയേല്‍, തോമസ് ഉമ്മന്‍, ലിബിന്‍ ജോണ്‍, സുരേന്ദ്രന്‍ നായര്‍, കെ.കെ.ജോണ്‍സന്‍ എന്നിവരേയും തെരഞ്ഞെടുത്തു.
കെ.ജെ.ഗ്രിഗറി, പി.വി.തോമസ്, ജോണ്‍ കുഴിയാഞ്ചല്‍, രാജന്‍ ടി.ജേക്കബ് എന്നിവരാണ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍.
 വിമന്‍സ് ഫോറം പ്രതിനിധികളായി ഷൈനി ഷാജന്‍, അമ്പിളി കൃഷ്ണന്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
എം.ഐ.കുര്യന്‍, അലക്‌സാണ്ടര്‍ വര്‍ഗീസ് എന്നിവരാണ് സംഘടനയുടെ ഓഡിറ്റര്‍മാര്‍.
യോഗത്തില്‍ പ്രസിഡന്റ് ഗണേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടെറന്‍സന്‍ തോമസ് 2021 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാജന്‍ ടി.ജേക്കബ് ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ചാക്കോ പി.ജോര്‍ജ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
വിവിധ നേതാക്കള്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
2021 ല്‍ മരണമടഞ്ഞ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ കൊച്ചുമ്മന്‍ ജേക്കബ്, എം.പി.ചാക്കോ, ജോണ്‍ ജോര്‍ജ് എന്നിവരുടെ ദേഹവിയോഗത്തില്‍ ജനറല്‍ ബോഡി അനുശോചനം രേഖപ്പെടുത്തി. അസോസിയേഷന്റെ വളര്‍ച്ചക്ക് അവര്‍ നല്‍കിയ സംഭാവനകളെ വിവിധ അംഗങ്ങള്‍ അനുസ്മരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular