Wednesday, May 1, 2024
HomeUSAകോവിഡ് കേസുകൾ ഉയരുന്നു: അമേരിക്കയിൽ ദൈനദിന ജീവിതം താളം തെറ്റുന്നു

കോവിഡ് കേസുകൾ ഉയരുന്നു: അമേരിക്കയിൽ ദൈനദിന ജീവിതം താളം തെറ്റുന്നു

വാഷിംഗ്ടൺ, ജനുവരി 2 : കോവിഡ് കേസുകളിലെ വർദ്ധനവ് പുതുവർഷത്തിൽ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ദൈനംദിന ജീവിതത്തെ  മാറ്റിമറിച്ചേക്കാമെന്ന് റിപ്പോർട്ട്.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, വെള്ളിയാഴ്ച 386,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യു എസിലെ എക്കാലത്തെയും ഉയർന്ന പ്രതിദിന നിരക്കാണിത്.

ന്യൂയോർക്കിൽ കേസുകളുടെ  തുടർച്ചയായി സ്വന്തം റെക്കോർഡ് ഭേദിക്കപ്പെടുന്നെന്ന്  ഗവർണർ കാത്തി ഹോക്കൽ  ശനിയാഴ്ചത്തെ ബ്രീഫിംഗിൽ പറഞ്ഞു.
85,476 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിൽ ഡിസംബർ 27 മുതൽ റിപ്പോർട്ട് ചെയ്ത ഏകദിന കേസുകളുടെ എണ്ണം 219 ശതമാനം വർദ്ധിച്ചു.

ഒമിക്‌റോൺ യഥാർത്ഥത്തിൽ എല്ലായിടത്തും ഉണ്ടെന്നും  അടുത്ത മാസം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടാൻ പോകുന്നു എന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എമർജൻസി മെഡിസിൻ പ്രൊഫസറായ ഡോ.മേഗൻ റാനി  അഭിപ്രായപ്പെട്ടു. ഫെഡറൽ ഗവൺമെന്റിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ നയങ്ങൾ കൊണ്ടല്ല, മറിച്ച് കൂടുതൽ പേർ രോഗബാധിതരാകുന്നതുകൊണ്ടാണ് രാജ്യത്ത് അങ്ങനൊരു അവസ്ഥ ഉണ്ടാകുമെന്ന് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്- 54,859,966 കടന്നു.മരണനിരക്കും ഏറ്റവും ഉയർന്നനിരക്ക് യുഎസിലാണ് – 825,816 കവിഞ്ഞു.

പിസിആർ പരിശോധന നടത്തി  ന്യൂജേഴ്‌സിയിൽ 28,000-ത്തിലധികം പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയതായി ഗവർണർ ഫിൽ മർഫി ട്വിറ്ററിൽ കുറിച്ചു.
രണ്ടാഴ്ച മുമ്പുള്ളതിനേക്കാൾ നാലിരട്ടിയാണ് നിരക്കെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഒഹയോയിൽ, ആശുപത്രികൾ ജീവനക്കാരുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ  ഏകദേശം 1,250 നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചതായി ഗവർണർ മൈക്ക് ഡിവൈൻ അറിയിച്ചു.

യുഎസിലെ അവധിക്കാല യാത്രാ സീസണിൽ ജീവനക്കാർക്ക്  ഒമിക്‌റോൺ ബാധിച്ച് എയർലൈൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പുതുവത്സര ദിനത്തിൽ 2,000-ലധികം വിമാനങ്ങൾ റദ്ദാക്കി.
ശനിയാഴ്ച രാവിലെ 7.30 വരെ യുഎസിലേക്ക് പ്രവേശിക്കുന്നതോ പുറപ്പെടുന്നതോ ആയ  2,311 വിമാനങ്ങൾ റദ്ദാക്കുകയും 424 വിമാനങ്ങൾ വൈകുകയും ചെയ്തു.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്‌ചയിൽ യുഎസിലുടനീളം   ആശുപത്രികളിൽ ചികിത്സ  കുട്ടികളുടെ നിരക്കിൽ  58 ശതമാനം വർധനയുണ്ടായി.

യുഎസിൽ പ്രതിദിനം  ശരാശരി 260 കുട്ടികളാണ്  കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നത്.
ഡിസംബർ 21 മുതൽ ഡിസംബർ 27 വരെയുള്ള ഡാറ്റ അനുസരിച്ച് , ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 30 ശതമാനം വർദ്ധനവുണ്ടായി.

കുട്ടികൾ ഉൾപ്പെടെ വാക്സിനേഷൻ എടുക്കാത്ത എല്ലാവർക്കും അപകടസാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular