Sunday, May 5, 2024
HomeIndia3 മാസത്തിനുള്ളില്‍ 15% ലാഭം; ഈ വമ്ബന്‍ സിമന്റ് കമ്ബനിയില്‍ മുന്നേറ്റത്തിനുള്ള പടയൊരുക്കം

3 മാസത്തിനുള്ളില്‍ 15% ലാഭം; ഈ വമ്ബന്‍ സിമന്റ് കമ്ബനിയില്‍ മുന്നേറ്റത്തിനുള്ള പടയൊരുക്കം

പുതുവര്‍ഷത്തില്‍ മികച്ച തുടക്കത്തോടെയാണ് ആദ്യ ദിനത്തിലെ വ്യാപാരം പൂര്‍ത്തിയാക്കിയത്. നിര്‍ണായകമായ നിലവാരങ്ങള്‍ ഭേദിച്ച്‌ എല്ലാ വിഭാഗം ഓഹരികളും പങ്കെടുത്ത റാലി വരും ദിവസങ്ങളിലും തുടര്‍ മുന്നേറ്റമുണ്ടാകാമെന്ന ശക്തമായ സൂചനകളും നല്‍കുന്നു.

ബജറ്റിലുള്ള പ്രതീക്ഷയും ഒമിക്രോണ്‍ അത്രയധികം ഭീഷണിയാവില്ലെന്ന നിഗമനങ്ങളിലുമാണ് ഊ മുന്നേറ്റം. ഇതിനിടെ അടുത്ത മൂന്ന് മാസക്കാലയളവിലേക്ക് 15 ശതമാനം വരെ നേട്ടം ലഭിക്കാവുന്ന നിക്ഷേപ നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനം എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

എസിസിഎസിസി

ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്ബനികളിലൊന്നാണ് എസിസി ലിമിറ്റഡ്. മുംബൈയാണ് ആസ്ഥാനം. 1936-ല്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുണ്ടായിരുന്ന 11 സിമന്റ് കമ്ബനികള്‍ സംയോജിപ്പിച്ചാണ് അസോസിയേറ്റഡ് സിമന്റ് കമ്ബനീസ് എന്ന പേരില്‍ കമ്ബനിക്ക് തുടക്കമിട്ടത്. ഉത്പാദനത്തിന് പുറമെ, സിമന്റുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും കമ്ബനിക്ക് ദീര്‍ഘനാളത്തെ പ്രവര്‍ത്തിപരിചയവും പാരമ്ബര്യവുമുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി സേവനങ്ങളും എസിസി നല്‍കുന്നുണ്ട്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സൗത്ത് അമേരിക്ക തുടങ്ങിയ ഭൂപ്രദേശങ്ങളിലെ നിരവധി സിമന്റ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും പദ്ധതി നടത്തിപ്പിനും കമ്ബനിയുടെ വൈദഗ്ധ്യം ഉപയോഗിക്കപ്പെടുന്നു. മാതൃകാപരമായ പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികള്‍ക്കും കമ്ബനി തുടക്കം കുറിച്ചിട്ട്്. നിലവില്‍ സ്വിസ് ബഹുരാഷ്ട്ര കമ്ബനിയായ ഹോള്‍സിം ഗ്രൂപ്പിന്റെ ഉപകമ്ബനിയാണ. 2006-ലാണ് എസിസി ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തത്.

 മറ്റ് വിശദാംശങ്ങള്‍

മറ്റ് വിശദാംശങ്ങള്‍

മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് കമ്ബനിയില്‍ 54 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ പ്ലഡ്ജ് (ഈട് നല്‍കുക) ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനത്തോളവും കമ്ബനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 42,277 കോടിയാണ് കമ്ബനിയുടെ വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 676.41 ആണ.് പ്രൈസ് ടു ലേണിങ് റേഷ്യോ (പിഇ) 20.58 ആണ്. അതേസമയം സിമന്റ് വിഭാഗം ഓഹരികളുടെ മൊത്തത്തിലുള്ള പിഇ റേഷ്യോ 39.98 ആണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 40 ശതമാനത്തോളം നേട്ടം ഓഹരി ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ആഴ്ചയ്ക്കിടെ ഓഹരി വിലയില്‍ അഞ്ച് ശതമാനത്തോളം നേട്ടവും ഉണ്ടായിട്ടുണ്ട്.

 സാമ്ബത്തികം

സാമ്ബത്തികം

നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ എസിസി ലിമിറ്റഡിന്റെ സംയോജിത വരുമാനം 3,212 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ മൂന്ന് ശതമാനം തളര്‍ച്ചയാണ് വരുമാനത്തില്‍ കാണിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ സമാന പദത്തേക്കാള്‍ 6.5 ശതമാനത്തോളം വര്‍ധനയും കരസ്ഥമാക്കി. രണ്ടാം പാദത്തില്‍ കമ്ബനിയുടെ അറ്റാദായം 448 കോടി രൂപയാണ്. വിവിധ ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 ലക്ഷ്യ വില 2,550

ലക്ഷ്യ വില 2,550

നിലവില്‍ 2,250 രൂപ നിലവാരത്തിലാണ് എസിസി ലിമിറ്റഡിന്റെ (BSE : 500410, NSE : ACC) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,550 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ അടുത്ത മൂന്നു മാസത്തിനകം 15 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന നിലവാരം 2,549 രൂപയും കുറഞ്ഞ വില 1584.20 രൂപയുമാണ്.

 അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular