Saturday, May 4, 2024
HomeAsiaഅപകടകാരിയായ കമ്യൂണിസ്റ്റ് ഏകാധിപതി കിംജോങ് ഉന്‍ കടലില്‍ ‘അജ്ഞാത ആയുധം’ തൊടുത്തതായി അഭ്യൂഹം. അതെന്താണെന്ന അന്വേഷണത്തില്‍...

അപകടകാരിയായ കമ്യൂണിസ്റ്റ് ഏകാധിപതി കിംജോങ് ഉന്‍ കടലില്‍ ‘അജ്ഞാത ആയുധം’ തൊടുത്തതായി അഭ്യൂഹം. അതെന്താണെന്ന അന്വേഷണത്തില്‍ ആണവലോകം

പ്യോങ്യാങ്: ലോകം അപകടകാരിയായി വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് ഏകാധിപതിയും ഉത്തരകൊറിയന്‍ ഭരണാധികാരിയുമായ കിംഗ്‌ജോങ ഉന്നിന്റെ ഓരോ പ്രവര്‍ത്തനവും ലോകം ആകാംക്ഷയോടെ വീക്ഷിച്ചിട്ടുണ്ട്. അധികാരത്തിനായി എന്തുംചെയ്യാന്‍ മടിക്കാത്ത ഉന്‍ സ്വന്തം അമ്മാവനെ കൊന്ന് പട്ടിക്ക് നല്‍കിയതായി ആരോപണമുണ്ടായിരുന്നു.

അപകടകാരിയായതിന്‍ അണ്വായുധങ്ങളും ബാലിസ്റ്റിക് മിസൈലും പരീക്ഷിക്കുന്നതില്‍ നിന്ന് യുഎന്‍ ഉത്തരകൊറിയയെ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചാണ് പുതിയ നീക്കം. ‘അജ്ഞാത ആയുധം” കിംജോങ് ഉന്‍ കടലിലേക്ക് തൊടുത്തുവിട്ടതായാണ് അഭ്യൂഹമുയരുന്നത്. അതെന്താണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണകൊറിയയും അമേരിക്കയും ജപ്പാനും ഉള്‍പ്പെടെ രാജ്യങ്ങള്‍.
ജപ്പാനീസ് കോസ്റ്റ് ഗാര്‍ഡ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

അതൊരു ബാലിസ്റ്റിക് മിസൈല്‍ ആവാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരികരിച്ചിട്ടില്ല.’സ്ഥിരീകരണമുണ്ടായാല്‍ അത് ഉത്തരകൊറിയയുടെ പുതുവര്‍ഷത്തെ ആദ്യവിക്ഷേപണമായിരിക്കും. ദക്ഷിണകൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്ന് ദക്ഷിണകൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്(ജെസിഎസ്) വ്യക്തമാക്കി.ബാലിസ്റ്റിക് മിസൈല്‍ 500 കിലോമീറ്റര്‍ ദൂരത്ത് പറന്നതായി ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബോ കിഷി പറഞ്ഞു. എന്നാല്‍ ഇതോരു ദീര്‍ഘദൂര മിസൈല്‍ ആണോയെന്ന് കാര്യം സ്ഥിരിക്കാന്‍ വഴിയില്ലെന്ന് ആണവിദഗ്ധന്‍ അങ്കിത് പാണ്ഡെ വ്യക്തമാക്കി.

2017ല്‍ ഉത്തരകൊറിയ സമുദ്രനിരപ്പില്‍ നിന്ന് 4500 ഉയരത്തില്‍ പറക്കാവുന്ന മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. യുഎസ് സൈനികകേന്ദ്രത്തെ ലക്ഷ്യംവച്ചാണോ ഈ നീക്കം എന്നസംശയം ഉടലെടുത്തിരുന്നു. കൊറിയന്‍ ഉപദ്വീപില്‍ സൈനികഅസ്ഥിരത വര്‍ധിച്ചുവരുന്നസാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കിം പറഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് പരീക്ഷണം എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
ഉത്തരകൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നീക്കം ഖേദകരമെന്നായിരുന്നു ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോകിഷിദ വാക്കുകള്‍.
കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ആയുധങ്ങള്‍ ആധുനീകരിക്കുന്ന പദ്ധതിനടപ്പാക്കി. ഹൈപ്പര്‍ സോണിക് മിസൈല്‍, ട്രെയിനില്‍ നിന്നുവിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍, പുതിയ ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ എന്നിവ പരീക്ഷിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേഗവും ദൂരവും പ്രഹരശേഷിയും കാരണം ക്രൂയിസ് മിസൈലുകളേക്കാള്‍ അപകടകാരിയാണ് ബാലിസ്റ്റിക് മിസൈല്‍. അതുകൊണ്ടുതന്നെയാണ് ഉത്തരകൊറിയയുടെ അജ്ഞാത ആയുധത്തെ ഭയക്കുന്നത്.
എന്നാല്‍ കൊറോണകാരണം കൊടുംപട്ടിണിയിലാണ് ഉത്തരകൊറിയ. ഇതിനിടെയാണ് ആയുധശേഷി വര്‍ധിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ പ്രകോപനപരമായ ആയുധശേഖരണം കാരണം ദക്ഷിണകൊറിയയും അന്തര്‍വാഹിനിയില്‍ നിന്നുവിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular