Saturday, May 4, 2024
HomeKeralaപിണറായിക്കു ബദല്‍ റിയാസ് മന്ത്രിമാരില്‍ എതിര്‍ക്കാന്‍ കഴിവുള്ളവന്‍ പിണറായിക്കു റിയാസിന്റെ മുന്നില്‍ മൗനം...

പിണറായിക്കു ബദല്‍ റിയാസ് മന്ത്രിമാരില്‍ എതിര്‍ക്കാന്‍ കഴിവുള്ളവന്‍ പിണറായിക്കു റിയാസിന്റെ മുന്നില്‍ മൗനം ലാവ്‌ലിന്‍ രേഖ റിയാസിന്റെ കൈയില്‍

പിണറായിക്കു ശേഷം  മരുമകന്‍ റിയാസ് ഭരിക്കും.  പിണറായിക്കു വിശ്രമം കൊടുത്താല്‍ റിയാസ് മുഖ്യമന്ത്രിയാകും.  ഇപ്പോഴത്തെ  പോക്കു ഈ വഴിയാണ്. പിണറായിക്കു മുന്നില്‍ നെഞ്ച് വിരിച്ചു നില്‍ക്കാനും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ആരും  ധൈര്യപ്പെടില്ല. എന്നാല്‍ റിയാസ് ചെയ്യും ചെയ്തു.  അഭ്യന്തര വകുപ്പിനെ പച്ചക്കു  വിമര്‍ശിക്കാനും  റിയാസ് തയാറായി. ഒരു സര്‍ക്കാരിന്റെ വിജയം  ഉദ്യോഗസ്ഥരെ  നിലക്കുനിര്‍ത്തി ഭരിക്കുന്നതാണ്. റിയാസ് അതില്‍ വിജയിക്കുന്നുവെന്നാണ് സമീപ ഭാവിയിലെ സംഭവങ്ങള്‍ തെളിക്കുന്നത്. ഏതെങ്കിലും മന്ത്രിമാര്‍ കാബിനറ്റില്‍ പോലും മുഖ്യമന്ത്രിയോടു ഒരു കാര്യവും പറയാറില്ല. എല്ലാവരും പേടിച്ചുവിറച്ചാണ് ഇരിക്കുന്നത്. സിപിഐ മന്ത്രിമാര്‍ പോലും മൗനത്തിലാണ്. ഇവിടെയാണ്  റിയാസ് കേമനാകുന്നത്.  ഭാര്യ പിതാവിനെ ലാവ്‌ലിന്‍ കേസില്‍ നിന്നും ഊരാനും  രേഖകള്‍ തട്ടിയെടുക്കാനും   കോഴിക്കോട് ക്രൈം ഓഫീസ് ആക്രമിച്ചതും രേഖകള്‍ പൊക്കിയതും റിയാസാണ്. ഇപ്പോള്‍ ലാവ്‌ലിന്‍ രേഖ റിയാസിന്റെ കൈയിലുണ്ടെന്നു ക്രൈം നന്ദകുമാര്‍ ആരോപിച്ചിരുന്നു. ഏതായാലും റിയാസ് ആഗ്രഹിച്ചതു പോലെ  പിണറായിയുടെ മകള്‍ വിണയെ താലി ചാര്‍ത്തി. ഇനി മരുമകന്‍  ഭരിക്കുന്ന അവസ്ഥയുമാണ്.   റിയാസിനു പിന്നില്‍ വമ്പന്‍ടീമുകളാണ് നില്‍ക്കുന്നത്.  ഫാരിസ് അബൂബക്കറിന്റെ ബന്ധുവായ റിയാസിനു എല്ലാവിധ സഹായവും ചെയ്തു നല്‍കുന്നതും  ഇവര്‍ തന്നെയാണ്. പിണറായിയും  ഫാരിസും തമ്മിലുള്ള  സൗഹൃദം പഴയക്കഥയല്ല ഇപ്പോഴും തുടരുന്ന സംഭവമാണ്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular