Friday, April 26, 2024
HomeIndiaഅംബാനി 25 കോടി സിപിഐക്ക് വാ​ഗ്ദാനം ചെയ്തു, സംഭവം ഒന്നാം യുപിഎ കാലത്ത്; വെളിപ്പെടുത്തലുമായി പന്ന്യൻ...

അംബാനി 25 കോടി സിപിഐക്ക് വാ​ഗ്ദാനം ചെയ്തു, സംഭവം ഒന്നാം യുപിഎ കാലത്ത്; വെളിപ്പെടുത്തലുമായി പന്ന്യൻ രവീന്ദ്രൻ

ആലപ്പുഴ: ഒന്നാം യുപിഎ (UPA) സർക്കാരിന്റെ കാലത്ത്, 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി (Mukesh Ambani)  സിപിഐ (CPI) നേതാവ് എ ബി ബർദനെ (A B Bardhan)  കാണാൻ വന്നതായി പന്ന്യൻ രവീന്ദ്രൻ (Pannyan Raveendran) . എന്നാൽ ബർദൻ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചതിന് താൻ സാക്ഷിയാണെന്ന് പന്ന്യൻ വെളിപ്പെടുത്തുന്നു.

2005 ൽ പാർലമെന്റിൽ എത്തിയ പന്ന്യൻ രവീന്ദ്രൻ 2006 ൽ പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി. അന്ന് കേന്ദ്രത്തിൽ ഇടതു പിന്തുണയോടെ യുപിഎ ഭരണം.അക്കാലത്ത് സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി അംബാനി 25 കോടി രൂപയുമായി നേരിട്ട് ജനറൽ സെക്രട്ടറി എ.ബി ബർദനെ കാണാനെത്തി എന്നാണ് പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ. ആ കൂടിക്കാഴ്ചയുടെ അനുഭവം പന്ന്യൻ ഇങ്ങനെ വിവരിക്കുന്നു.

ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ ബർദനെപോലുള്ള ഇടതു നേതാക്കൾക്കെ കഴിയൂ എന്നും പന്ന്യൻ പറയുന്നു. രാജ്യത്തെ തലമുതിർന്ന കമ്യുണിസ്റ്റ് നേതാവ് ആയിരുന്ന എ ബി ബർദന്റെ വിയോഗത്തിന് ആറു വർഷം തികയുമ്പോഴാണ് പന്ന്യന്റെ വെളിപ്പെടുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular