Monday, May 6, 2024
HomeIndiaവോഡോഫോണ്‍ ഐഡിയയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും വലിയ ഓഹരി‍ ഉടമ; സ്‌പെക്‌ട്രം ലേലം കുടിശിക‍ തീര്‍ക്കാന്‍ 35.8...

വോഡോഫോണ്‍ ഐഡിയയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും വലിയ ഓഹരി‍ ഉടമ; സ്‌പെക്‌ട്രം ലേലം കുടിശിക‍ തീര്‍ക്കാന്‍ 35.8 ശതമാനം ഓഹരികള്‍ കേന്ദ്രത്തിന്

മുംബൈ: സ്‌പെക്‌ട്രം ലേലം കുടിശ്ശിക ഉള്‍പ്പെടെ ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കമ്ബനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് വോഡഫോണ്‍ ഐഡിയയിലെ 35.8 ശതമാനം ഓഹരി കള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുമെന്ന് വോഡഫോണ്‍ ഐഡിയ മാനെജ്‌മെന്റ് അറിയിച്ചു.യുകെ ആസ്ഥാനമായുള്ള വോഡഫോണ്‍ ഗ്രൂപ്പിന്റെയും കുമാര്‍ മംഗലം ബിര്‍ളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് വോഡോഫോണ്‍ ഐഡിയ.

സ്‌പെക്‌ട്രത്തിന്റെയും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) ബാധ്യതകളും പലിശയുമാണ് ഇക്വിറ്റിയിലേക്ക് മാറ്റാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം അനുമതി നല്‍തിയത്.

പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെ കമ്ബനിയുടെ നിലവിലുള്ള എല്ലാ ഓഹരി ഉടമകള്‍ക്കും തിരിച്ചടിയാണ് പുതിയ തീരുമാനം. ഇനി കമ്ബനിയുടെ മൊത്തം കുടിശികയുള്ള ഓഹരികളുടെ ഏകദേശം 35.8 ശതമാനം സര്‍ക്കാര്‍ കൈവശമാകും. പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ ഏകദേശം 28.5 ശതമാനവും (വോഡഫോണ്‍ ഗ്രൂപ്പ്) ഏകദേശം 17.8 ശതമാനവും (ആദിത്യ ബിര്‍ള ഗ്രൂപ്പ്) കൈവശം വയ്ക്കുക.

കുടിശ്ശിക ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി ഇന്ത്യാ ഗവണ്‍മെന്റ് മാറും. ഇതിന് കമ്ബനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനില്‍ മാറ്റങ്ങള്‍ ആവശ്യമായി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular