Wednesday, May 8, 2024
HomeEuropeമാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ തോല്‍വിക്ക് പിറകെ വാറിനെതിരെ സ്റ്റീവന്‍ ജെറാഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ തോല്‍വിക്ക് പിറകെ വാറിനെതിരെ സ്റ്റീവന്‍ ജെറാഡ്

ഇന്നലെ നടന്ന എഫ്‌എ കപ്പ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി ഏറ്റു വാങ്ങി ആസ്റ്റണ്‍ വില്ല പുറത്തായിരുന്നു.

തോല്‍വിക്ക് ശേഷം വാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആസ്റ്റണ്‍ വില്ല മാനേജരും മുന്‍ ലിവര്‍പൂള്‍ താരവുമായിരുന്ന സ്റ്റീവന്‍ ജെറാഡ്. വാര്‍ ചെക്ക് ചെയ്യാന്‍ വളരെയധികം സമയം എടുക്കുന്ന്നു, അത് മൂലം ധാരാളം സമയം നഷ്ടപ്പെടുന്നു എന്നാണ് ജെറാഡ് പറയുന്നത്. എന്നാല്‍ തോല്‍വിക്ക് കാരണം വാര്‍ ആണെന്ന് ജെറാഡ് പറഞ്ഞില്ല.

ആദ്യ പകുതിയില്‍ മക്‌ടോമിനായ് നേടിയ ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ 50ആം മിനിറ്റില്‍ ഡാനി ഇങ്സ് ഒരു ഗോള്‍ മടക്കിയിരുന്നു. പക്ഷെ നാല് മിനിറ്റോളം വാര്‍ ചെക്ക് ചെയ്ത ശേഷം ഗോള്‍ നിഷേധിക്കുകയായിരുന്നു. വാര്‍ ഉള്ളപ്പോള്‍ അവര്‍ ഒരു തീരുമാനം എടുക്കുമ്ബോള്‍ അത് അംഗീകരിക്കണം. അത് മാറ്റാന്‍ ഒന്നും ചെയ്യാനില്ല. നിര്‍ഭാഗ്യത്തെയും റഫറിമാരെയും കുറ്റപ്പെടുത്തുക എന്നതാണ് എളുപ്പവഴി, ഞങ്ങള്‍ അത് ചെയ്യില്ല” ജെറാഡ് പറഞ്ഞു.

മാനേജര്‍ ആയി ചുമതലയേറ്റെടുത്തതിന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ലെജന്‍ഡ് ആയ ജെറാഡ് ഒരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular