Saturday, May 4, 2024
HomeKeralaദളിത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ദളിത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

വിതുര: വിതുരയില്‍ ദളിത് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു.

നെടുമങ്ങാട് ഗവണ്‍മെന്റ്‌ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആനപ്പാറ നാരകത്തിന്‍കാല ആര്‍.ബി. ഭവനില്‍ രാധാകൃഷ്ണന്റെയും ബിന്ദുവിന്റെയും മകള്‍ കൃഷ്‌ണേന്ദുവാണ് (18) 10ന് രാവിലെ 11ഓടെ വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ കല്ലാര്‍ 26ാം കല്ല് സ്വദേശി ആനപ്പാറ ചിറ്റാര്‍ മേക്കുംകരവീട്ടില്‍ ശ്രീനാഥാണ് (21) അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്: ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. മറ്റ് പെണ്‍കുട്ടികളുമായി ശ്രീനാഥിന് ബന്ധമുള്ളതായി കൃഷ്‌ണേന്ദു അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായി. ഇയാള്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തത്. തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്ബ് ശ്രീനാഥുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

മരണവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തി തന്ത്രപൂര്‍വം കൃഷ്‌ണേന്ദുവിന്റെ ഫോണ്‍ കൈക്കലാക്കി വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ ശ്രീനാഥിനെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എല്‍. സുധീഷ്, ഗ്രേഡ് എസ്.ഐ സതികുമാര്‍, എ.എസ്.ഐമാരായ അന്‍സാറുദ്ദീന്‍, സാജു, എസ്.സി.പി ഒ പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ശ്രീനാഥിനെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular