Saturday, April 27, 2024
HomeIndiaചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന വിജയം.

ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന വിജയം.

ബാംബൊലിം: ഐഎസ്‌എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന വിജയം.

ബാംബൊലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു കെട്ടുകെട്ടിച്ചത്. ഇരട്ടഗോളുകള്‍ നേടിയ ഉദാന്ത സിങാണ് ബെംഗളൂരുവിന്റെ ഹീറോ. 45, 52 മിനിറ്റുകളിലായിരുന്നു ഉദാന്തയുടെ ഗോളുകള്‍. ആദ്യത്തെ ഗോള്‍ 12ാം മിനിറ്റില്‍ ഇമാന്റെ വകയായിരുന്നു.

ചെന്നൈയ്‌ക്കെതിരേ നേടിയ വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തി. എട്ടാംസ്ഥാനത്തായിരുന്ന അവര്‍ ലീഗില്‍ ആറാമതെത്തിയിരിക്കുകയാണ്. 13 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും അഞ്ചു സമനിലയിലും നാലു തോല്‍വിയുമടക്കം 18 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. ഒരു പോയിന്റിന്റെ ലീഡുായി ചെന്നൈയാണ് തൊട്ടുമുകളില്‍. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ചെന്നൈയ്ക്കു മേല്‍ ബെംഗളൂരു വിജയക്കൊടി നാട്ടിയത്. നേരത്തേ ആദ്യപാദത്തിലും ബെംഗളുരുവിവാനായിരുന്നു ജയം. അന്നു രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബെംഗളുരു ജയിച്ചുകയറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular