Friday, May 3, 2024
HomeKeralaറെക്കോർഡിന് വേണ്ടിയല്ല ചെയ്തത്, ഏഴരമണിക്കൂറിൽ 893 കുത്തിവയ്പ്

റെക്കോർഡിന് വേണ്ടിയല്ല ചെയ്തത്, ഏഴരമണിക്കൂറിൽ 893 കുത്തിവയ്പ്

റെക്കോർഡിന് വേണ്ടിയല്ല ഇത്രയധികം ആളുകൾക്ക് വാക്സിൻ നൽകിയതെന്ന് ചെങ്ങന്നൂരിലെ ജൂനിയർ ഹെൽത്ത് പബ്ലിക് നഴ്സ് പുഷ്പലത. വാക്സിനേഷൻ ശാസ്ത്രീയമായി തന്നെയാണ് നൽകിയത്. ഉയർന്ന വിമർശനങ്ങളെ തള്ളിക്കളയുന്നു. ആരോഗ്യ മേഖലയിൽ നിന്ന് തന്നെ ഉയർന്ന വിമർശനങ്ങൾ സങ്കടമുണ്ടാക്കി. വിമർശിക്കുന്നവർക്ക് ആശുപത്രിയിൽ എത്തി പരിശോധിക്കാമെന്നും പുഷ്പലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറിനിടെ 893 പേര്‍ക്കാണ് വാക്സീൻ നൽകിയത്. ഇതിനെ അഭിനന്ദിച്ച് ആരോ​ഗ്യമന്ത്രി നേരിട്ടെത്തുകയും ചെയ്തു. ഇതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. ഇത്രയധികം കുത്തിവയ്പ് ഒരാൾ തന്നെ നൽകേണ്ടി വന്നത് ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് മൂലമാണെന്നും ജോലി ഭാരം കൂട്ടാതെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യം ഉയർന്നു. വിമർശനങ്ങൾ ഉയർന്നതോടെ മുൻ ആരോ​ഗ്യ മന്ത്രി പി കെ ശ്രീമതി ഉൾപ്പെടെ പുഷ്പലതക്കും ആരോ​ഗ്യ മന്ത്രി വീണ ജോർജിനും പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular