Saturday, April 27, 2024
HomeKeralaഭാരതീപുരം ഒ‌ായില്‍പാം എണ്ണപ്പനത്തോട്ടത്തില്‍ മേയാന്‍ വിട്ട ഗര്‍ഭിണിപ്പശുവിനെ വേട്ടക്കാര്‍ കൊന്ന് ഇറച്ചിയാക്കി കടത്തി

ഭാരതീപുരം ഒ‌ായില്‍പാം എണ്ണപ്പനത്തോട്ടത്തില്‍ മേയാന്‍ വിട്ട ഗര്‍ഭിണിപ്പശുവിനെ വേട്ടക്കാര്‍ കൊന്ന് ഇറച്ചിയാക്കി കടത്തി

കുളത്തൂപ്പുഴ: ഭാരതീപുരം ഒ‌ായില്‍പാം എണ്ണപ്പനത്തോട്ടത്തില്‍ മേയാന്‍ വിട്ട ഗര്‍ഭിണിപ്പശുവിനെ വേട്ടക്കാര്‍ കൊന്ന് ഇറച്ചിയാക്കി കടത്തി.

പതിനൊന്നാംമൈല്‍ കമ്ബംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിന്റെ അവശിഷ്ടങ്ങള്‍ എണ്ണപ്പന തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞദിവസം അര്‍ധരാത്രി എണ്ണപ്പന തോട്ടത്തില്‍ വെടിശബ്‌ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഓയില്‍പാം അധികൃതര്‍ നടത്തിയ തിരച്ചിലാണു പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കാണാതായ പശുവിനെ തിരയുകയായിരുന്ന സജി സംഭവസ്ഥലത്തെത്തിയ ശേഷം കുളത്തൂപ്പുഴ, ഏരൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി.

ഏരൂര്‍ പൊലീസ് കേസെടുത്തു. ഈ മാസം കാണാതായ 5 പശുക്കളെയും കൊന്ന് ഇറച്ചിക്കായി കടത്തിയതായാണ് ഉടമകളുടെ പരാതി. ലക്ഷങ്ങള്‍ വിലയുള്ള പശുക്കളെ വേട്ടക്കാര്‍ കടത്തുന്നതോടെ ക്ഷീരകര്‍ഷകരുടെ ഉപജീവനം പെരുവഴിയിലായി.

വന്യമൃഗ വേട്ടക്കാര്‍ എണ്ണപ്പന തോട്ടത്തില്‍ രാത്രി പതിയിരുന്നു വളര്‍ത്തുമൃഗങ്ങളെ കടത്തുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. എണ്ണപ്പന ചെക് പോസ്റ്റുകളിലൂടെ പുറത്തേക്ക് ഇറച്ചി കടത്തിയത് എങ്ങനെയെന്നു വ്യക്തമല്ല.

റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലും (ആര്‍പിഎല്‍) വേട്ടസംഘങ്ങള്‍ മേയാന്‍ വിടുന്ന വളര്‍ത്തു മൃഗങ്ങളെ കടത്തുന്നതായി പരാതി സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular