Tuesday, May 7, 2024
HomeIndiaഹംഗറി - റൊമാനിയ അതിര്‍ത്തിയിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

ഹംഗറി – റൊമാനിയ അതിര്‍ത്തിയിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

യുദ്ധം രൂക്ഷമാകുന്ന യുക്രൈനില്‍ നിന്നും വിദ്യാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ വഴി രക്ഷിക്കാന്‍ ഇന്ത്യയുടെ നീക്കം . ആദ്യ ഘട്ടമായി ഹംഗറിയിലേയ്ക്കും റൊമാനിയയിലേയ്ക്കും ആകും വിമാനങ്ങള്‍ അയയ്ക്കുക. വിദ്യാര്‍ത്ഥികളോട് ഈ അതിര്‍ത്തികളിലേയ്ക്ക് എത്താനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍  ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി.

അതിര്‍ത്തികളില്‍ എത്താനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഹംഗറി റൊമാനിയ അതിര്‍ത്തിയില്‍ എത്താനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കണം (ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഈ വാര്‍ത്തയുടെ ചുവടെ) അതിര്‍ത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം.

സ്റ്റുഡന്റ് കോണ്‍ട്രാക്റ്റര്‍മാരെ ആവശ്യങ്ങള്‍ക്ക് സമീപിക്കണം. പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അത് കയ്യില്‍ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ സ്വന്തം വസ്ത്രത്തില്‍ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തില്‍ ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.

ഹംഗറി - റൊമാനിയ അതിര്‍ത്തിയിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular