Friday, April 26, 2024
HomeUSAജോർജ്ജ് ഫ്ലോയിഡ് വധം: കൂടെ നിന്ന മൂന്ന് മുൻ ...

ജോർജ്ജ് ഫ്ലോയിഡ് വധം: കൂടെ നിന്ന മൂന്ന് മുൻ പോലീസുകാർ കുറ്റക്കാർ

മിന്യാപോലീസ്: 2020 മെയ് 25-ന്   അറസ്റ്റിനിടെ   കഴുത്തിൽ ചവിട്ടി പിടിച്ചതിനാൽ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ   കൂടെ ഉണ്ടായിരുന്ന  മുൻ ഓഫീസർമാരായ ടൗ താവോ, തോമസ് ലെയ്‌ൻ, ജെ കുവെങ് എന്നിവർ കുറ്റക്കാരെന്നു ജൂറി വിധിച്ചു. കഴുത്തിൽ ചവിട്ടി പിടിച്ച ഓഫീസർ ഡെറിക്ക്  ഷോവിൻ  ഇപ്പോൾ ഇരുപത്തിരണ്ടര വര്ഷം ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഫ്‌ലോയിഡിന്റെ മരണത്തിൽ കൊലപാതകത്തിനും നരഹത്യയ്ക്കും ഷോവിൻ   കുറ്റക്കാരനാണെന്ന്   കോടതി കണ്ടെത്തി.

കറുത്ത വർഗക്കാരനായ ഓഫീസർ  കുവെങ്, ഫ്ലോയിഡിന്റെ പുറത്തു  മുട്ടുകുത്തി; വെള്ളക്കാരാനായ  ലെയ്ൻ കാലുകൾ പിടിച്ചു  വച്ചു; 46 കാരനായ ഫ്ലോയിഡ് ശ്വസിക്കാൻ പാടുപെടുകയും തന്റെ ജീവനുവേണ്ടി യാചിക്കുകയും ചെയ്തപ്പോൾ ഹമോങ് (വിയറ്റ്നാം) അമേരിക്കക്കാരനായ താവോ,  കാഴ്ചക്കാർ ഇടപെടുന്നതിൽ നിന്ന് തടഞ്ഞു.

മൂന്ന് മുൻ പോലീസുകാർക്കും  ജീവപര്യന്തം വരെ തടവ് ലഭിക്കാം. ശിക്ഷ വിധിക്കുന്നത് വരെ  ജാമ്യത്തിൽ സ്വതന്ത്രരായി തുടരും. ശിക്ഷാ  തീയതി നിശ്ചയിച്ചിട്ടില്ല.

കേസ് കേട്ട   18  ജൂറിമാരിൽ  16 പേർ വെള്ളക്കാരും മറ്റ് രണ്ട് പേർ ഏഷ്യക്കാരുമായിരുന്നു.

ഈ കേസിനു  മതം, വംശം, വർഗം  എന്നിവയുമായി  യാതൊരു ബന്ധവുമില്ലെന്ന് ജഡ്ജി പോൾ മാഗ്‌നുസൺ തറപ്പിച്ചു പറഞ്ഞു. അടുത്ത ദശാബ്ദത്തേക്ക് ജൂറിമാരുടെ പേരുകൾ  രഹസ്യമായി സീൽ ചെയ്യാനും മാഗ്നുസൺ ഉത്തരവിട്ടു.

ഫ്‌ലോയിഡിന്റെ മരണവെപ്രാളത്തിലും  പോലീസിന്റെ നിസ്സംഗത പ്രോസിക്യൂട്ടർമാർ ആവർത്തിച്ചു, അദ്ദേഹത്തിന് സിപിആർ നൽകുന്നതിൽ അവർ പരാജയപ്പെട്ടു.   ഈ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് പരിശീലനം ലഭിച്ച മൂവരും ഒന്നും ചെയ്തില്ല, പ്രോസിക്യൂട്ടർമാർ പറഞ്ഞു.

മൂവർക്കും മോശം പരിശീലനമാണ് ലഭിച്ചതെന്നും കൂടുതൽ മുതിർന്ന   ഓഫീസറായ ഷോവിൻ  ആണ്   അതിക്രമത്തിന്  നേതൃത്വം നൽകിയതെന്നും  പ്രതിഭാഗം   വാദിച്ചു.

ഈ ഓഫീസർമാർ പുതുമുഖങ്ങളാണെന്നും മറ്റു കുറ്റകൃത്യത്തിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ദൃക്‌സാക്ഷിയായ ഡാർനെല്ല ഫ്രേസിയർ ചിത്രീകരിച്ച   ദൃശ്യങ്ങൾ   അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടു.

ഈ ഉദ്യോഗസ്ഥർ അവരുടെ കൈകളിൽ നിന്ന് ഫ്‌ളോയിഡിന്റെ രക്തം കഴുകിക്കളയാൻ  അനുവദിക്കുന്ന ഏതെങ്കിലും ഒഴികഴിവ് കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ഈ വിധിക്ക് ശേഷം ജോർജിന്റെ രക്തം അവർക്ക്  എന്നെന്നേക്കുമായി കളങ്കമായി നിൽക്കും,  ഫ്ലോയിഡ് കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ബെൻ ക്രംപ് വിധിയെ തുടർന്ന് പ്രസ്താവനയിൽ പറഞ്ഞു.

വ്യാഴാഴ്ച കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ  കൊലപാതകം, നരഹത്യ എന്നിവയ്ക്ക് സഹായിച്ചതിന് ഇതുവരെ വിചാരണ നടത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular