Saturday, May 4, 2024
HomeUSAബൈഡൻ വാഗ്ദാനം നിറവേറ്റി; സുപ്രീം കോടതി ജഡ്ജിയായി കറുത്തവർഗക്കാരി

ബൈഡൻ വാഗ്ദാനം നിറവേറ്റി; സുപ്രീം കോടതി ജഡ്ജിയായി കറുത്തവർഗക്കാരി

വാഷിങ്ടൻ ഡി സി ∙ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്താൽ സുപ്രീം കോടതിയിൽ കറുത്തവർഗക്കാരെ നിയമിക്കുമെന്ന ബൈഡന്റെ വാഗ്ദാനം നിറവേറ്റി. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പന്റെസിൽ സർക്യൂട്ട് ജഡ്ജിയായി പ്രവർത്തിക്കുന്ന കേതൻജി ബ്രൗൺ ജാക്സനെ സുപ്രീം കോടതി അസോസിയേറ്റ് ജഡ്ജിയായി ബൈഡൻ നോമിനേറ്റ് ചെയ്തു.

Ketanji-Brown-Jackson

കേതൻജിയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതോടെ നിലവിലുള്ള ജഡ്ജി സ്റ്റീഫൻ ബ്രെയർ ഒഴിയുന്ന സ്ഥാനത്തേക്ക് ഇവർ നിയമിതയാകും. അമേരിക്കയുടെ ചരിത്രത്തിൽ സുപ്രീം കോടതിയിൽ നിയമിതയാകുന്ന ആദ്യ കറുത്തവർഗക്കാരി ജഡ്ജി എന്ന ബഹുമതിക്ക് കേതൻജി അർഹയാകും. അതോടൊപ്പം യുഎസ് സുപ്രീം കോടതിയിലെ ആറാമത്തെ വനിതാ ജഡ്ജിയും.

വാഷിങ്ടണിലാണ്  കേതൻജിയുടെ ജനനം. മയാമി പൽമറ്റൊ സീനിയർ ഹൈസ്ക്കൂൾ, ഹാർവാർഡ് യൂണിവേഴ്സിറ്റി, ഹാർവാർഡ് ലൊ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular