Sunday, May 5, 2024
HomeKeralaകോഴിക്കോട് സിനിമ നിര്‍മ്മാതാവിന് നേരെ വെടിവെപ്പ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് സിനിമ നിര്‍മ്മാതാവിന് നേരെ വെടിവെപ്പ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട് സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പ്. വൈഡൂര്യം സിനിമയുടെ നിര്‍മ്മാതാവായ പന്ത്രണ്ടുമഠത്തില്‍ വില്‍സണ് നേരെയാണ് മൂന്നംഗസംഘം വെടിവെപ്പ് നടത്തിയത്.

സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടിയില്‍. കൊടിയത്തൂര്‍ സ്വദേശികളായ ഷാഫി(32), മുനീര്‍(38) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത് .

പ്രതികള്‍ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെകൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം വെടി ഉതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular