Saturday, May 4, 2024
HomeEuropeമിസൈല്‍, ഷെല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുക്രെയിന് കടുത്ത ഭീഷണിയായി റഷ്യയുടെ ഏറ്റവും പുതിയ ആയുധം; ഒറ്റപ്രയോഗത്തില്‍...

മിസൈല്‍, ഷെല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുക്രെയിന് കടുത്ത ഭീഷണിയായി റഷ്യയുടെ ഏറ്റവും പുതിയ ആയുധം; ഒറ്റപ്രയോഗത്തില്‍ ലക്ഷങ്ങള്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം ആരംഭിച്ച്‌ അഞ്ചാം ദിവസം പിന്നിടുമ്ബോള്‍ പുതിയ ആക്രമണ മാര്‍ഗങ്ങള്‍ പുറത്തെടുക്കാനൊരുങ്ങുകയാണ് റഷ്യ.

സേനയ്ക്ക് യുക്രെയിനിലേക്ക് കൂടുതല്‍ കടന്നുകയറാന്‍ അവസരമൊരുക്കുന്നതിനായി വ്യോമാക്രമണങ്ങള്‍ക്കായിരുന്നു ഇതുവരെ റഷ്യ മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ചുവടൊന്ന് മാറ്റിപ്പിടിക്കാനുള്ള നിര്‍ദേശമാണ് പുടിന്‍ സേനയ്ക്ക് നല്‍കിയിരിക്കുന്നത്. അടുത്ത പടിയായി വന്‍തോതില്‍ കവചങ്ങള്‍ ഒരുക്കുന്നതിനായി ആധുനിക ടാങ്കുകള്‍ യുക്രെയിനിലേക്ക് കൂടുതലായി എത്തിക്കുകയാണ് റഷ്യ.

​​​​​യുക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ ടാങ്കുകള്‍ നീങ്ങുന്നതായുള്ള വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തങ്ങളുടെ രാജ്യത്തേക്ക് ശത്രുക്കള്‍ കടക്കുന്നത് തടയുന്നതിനായി യുക്രെയിന്‍ നിവാസികള്‍ റോഡുകളില്‍ പ്രതിരോധം തീര്‍ക്കുന്ന ദൃശ്യങ്ങളും നിരവധിയായി പ്രചരിക്കുന്നു. മിസൈല്‍ ആക്രമണങ്ങള്‍ക്കും ഷെല്ലാക്രമണങ്ങള്‍ക്കും പിന്നാലെ ഭീമന്‍ ടാങ്കുകള്‍ എത്തിച്ച്‌ യുക്രെയിന്‍ സേനയെ തകര്‍ക്കാന് റഷ്യയുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ പക്കല്‍ 12,000 ടാങ്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യുക്രെയിനിന്റെ പക്കലുള്ളത് 2500ഉം. സേനയെ ആക്രമണ സ്ഥാനങ്ങളില്‍ എത്തിക്കാനുള്ള കവചിത വാഹനങ്ങളും റഷ്യയുടെ മറ്റൊരു ശക്തിയാണ്. റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കെല്‍പ്പുള്ള ടി-72 ടാങ്കുകളും യുക്രെയിനിനെതിരെ കടുത്ത ഭീഷണിയുയര്‍ത്തുന്നു. ആളുകളെ ശ്വാസം മുട്ടിച്ച്‌ കൂട്ടകൊലയിലേക്ക് നയിക്കുന്ന മാരകമായ തെര്‍മോബാറിക് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്നവയാണ് ഇത്തരം ടാങ്കുകള്‍.

​​​​റഷ്യ ശീതകാലയുദ്ധം മുതല്‍ക്ക് തന്നെ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന ടി-90, ടി-72 ടാങ്കുകള്‍ക്ക് പുറമേ ഇവയുടെ ആധുനിക രൂപമായ ടി-14 അര്‍മാറ്റ സ്റ്റെല്‍ത്ത് ടാങ്കുകളും വന്‍ ഭീഷണി ഉയര്‍ത്തുന്നു. എന്നാലിവയുടെ എണ്ണം കുറവാണെന്നതില്‍ യുക്രെയിനിന് അല്‍പ്പമെങ്കിലും ആശ്വസിക്കാം. ഏകദേശം 20 ടി-14 ടാങ്കുകള്‍ റഷ്യയുടെ പക്കലുണ്ടെന്നാണ് വിവരം. ടാങ്കിനുള്ളില്‍ പട്ടാളക്കാരെ സംരക്ഷിച്ചുകൊണ്ടുതന്നെ വെടിവയ്പ്പ് നടത്താനാകുമെന്നാണ് ഇത്തരം ബ്രാന്‍ഡ് ന്യൂ ടാങ്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. ടി-14 അര്‍മാറ്റ സ്റ്റെല്‍ത്ത് ടാങ്കുകള്‍ മറ്റുള്ളവയേക്കാള്‍ വേഗമേറിയതും കൈകാര്യം ചെയ്യാന്‍ കൂടുതല്‍ മികച്ചവയുമാണ്. യുക്രെയിന്‍ സേനയ്ക്ക് വലിയ പ്രതിസന്ധി തന്നെ തീര്‍ക്കാന്‍ കഴിവുള്ളവയാണ് ഇത്തരം ഭാരം കുറഞ്ഞ ടാങ്കുകള്‍. ഇതിന് പുറമേ നവീകരിച്ച ടി-90 ടാങ്കുകളും റഷ്യ അധികമായി ഇറക്കുമതി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular