Sunday, May 5, 2024
HomeKeralaജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്‌ക്കായി 500 കോടി, കേന്ദ്രത്തിന്റെ സഹായംകൂടി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയ്‌ക്കായി 500 കോടി, കേന്ദ്രത്തിന്റെ സഹായംകൂടി പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിവെള‌ളവിതരണത്തിനും മലിനജല നിവാരണത്തിനായി ബഡ്‌ജറ്റില്‍ 1405.71 കോടി രൂപനീക്കിവച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്കും ജലനിധിക്കും 500 കോടിരൂപയാണ് അനുവദിച്ചത്.

പദ്ധതിയ്‌ക്ക് 500 കോടി രൂപ കേന്ദ്ര വിഹിതമായി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെയും ജലനിധിയുടെയും മറ്റ് പദ്ധതികള്‍ക്കായി 405.71രൂപയും എറണാകുളം നഗരത്തിലെ വെള‌ളക്കെട്ട് പ്രശ്‌ന പരിഹാരത്തിന് ഓപ്പറേഷന്‍ ബ്രേക്‌ത്രൂവിനായി 10 കോടി രൂപയും ബഡ്‌ജറ്റില്‍ അനുവദിച്ചു.

ദേശീയ ആരോഗ്യമിഷന് 482 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ പ്ളാസ്‌റ്റിക് മാലിന്യങ്ങള്‍ നീക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീബില്‍ഡ് കേരള പദ്ധതികള്‍ക്കായി 1600 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 12,903 കോടിയും നീക്കിവച്ചു.

കേരള ഗ്രാമീണ്‍ ബാങ്കില്‍ അധികമൂലധന നിക്ഷേപത്തിനായി 91.75 കോടി രൂപയും സര്‍ക്കാ‌ര്‍ സേവനങ്ങളെ അതിവേഗം ജനങ്ങളിലെത്തിക്കാന്‍ 2000 വൈ ഫൈ ഹോട്‌സ്‌പോട്ടുകളും തുടങ്ങും. സംസ്ഥാനത്ത് അതിദാരിദ്രം പരിഹരിക്കാന്‍ 100 കോടിരൂപ അനുവദിച്ചു. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വകയിരുത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular