Wednesday, May 1, 2024
HomeIndiaയുക്രെയ്​നില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ​ പഠനം: ഹരജി 21ന്​ പരിഗണിക്കും

യുക്രെയ്​നില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ​ പഠനം: ഹരജി 21ന്​ പരിഗണിക്കും

കു​വൈ​ത്ത്​ സി​റ്റി: യു​ക്രെ​യ്​​നി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ല്‍ സ​ര്‍​പ്പി​ച്ച ഹ​ര​ജി ഡ​ല്‍​ഹി ഹൈ​കോ​ട​തി മാ​ര്‍​ച്ച്‌ 21ന് ​പ​രി​ഗ​ണി​ക്കും.

പ്ര​വാ​സി ലീ​ഗ​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ജോ​സ് അ​ബ്ര​ഹാ​മാ​ണ് ഹ​ര​ജി ന​ല്‍​കി​യ​ത്. മ​ട​ങ്ങി​യെ​ത്തി​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ​ഠ​നം തു​ട​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നോ​ടും ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​നോ​ടും നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കു​റ​ഞ്ഞ ഫീ​സ്, ഗു​ണ​നി​ല​വാ​രം, വി​ദേ​ശ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള ലൈ​സ​ന്‍​സ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഘ​ട​ക​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി യു​ക്രെ​യ്‌​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. യു​ദ്ധ​ത്തി​ല്‍ ത​ക​ര്‍​ന്ന രാ​ജ്യ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി ആ​ശ​ങ്ക​യി​ലാ​കു​മെ​ന്ന ഭീ​ഷ​ണി​യു​ണ്ട്.

അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം, ഗ്ലോ​ബ​ല്‍ വ​ക്താ​വ് ബാ​ബു ഫ്രാ​ന്‍​സീ​സ് എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular