Thursday, May 2, 2024
HomeGulfബയോമെട്രിക്​ വിവരങ്ങള്‍ അതത്​ രാജ്യങ്ങളില്‍ രേഖപ്പെടുത്തല്‍ സംവിധാനം തുനീഷ്യയിലും

ബയോമെട്രിക്​ വിവരങ്ങള്‍ അതത്​ രാജ്യങ്ങളില്‍ രേഖപ്പെടുത്തല്‍ സംവിധാനം തുനീഷ്യയിലും

ജി​ദ്ദ: ഹ​ജ്ജ്, ഉം​റ തീ​ര്‍​ഥാ​ട​ക​രു​ടെ സു​പ്ര​ധാ​ന ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ള്‍ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​നം തു​നീ​ഷ്യ​യി​ലും ആ​രം​ഭി​ച്ചു.

സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വ​ഴി സ്വ​യം ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള ‘സൗ​ദി വി​സ ​ബ​​യോ സ്​​മാ​ര്‍​ട്ട്​ ആ​പ്ലി​ക്കേ​ഷ‍െന്‍റ’ ഉ​ദ്​​ഘാ​ട​നം തു​നീ​ഷ്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ര്‍ ഡോ. ​അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ അ​ലി അ​ല്‍​സാ​ഗ​ര്‍ നി​ര്‍​വ​ഹി​ച്ചു.

തു​നീ​ഷ്യ​ന്‍ മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​ഇ​ബ്രാ​ഹിം ചൈ​ബി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​നം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​ദി പാ​സ്​​പോ​ര്‍​ട്ട്, ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​വും വി​ദേ​ശ​കാ​ര്യാ​ല​യ​വും ചേ​ര്‍​ന്ന്​ ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്.

ഇ​തി​ന​കം ബം​ഗ്ലാ​ദേ​ശ്​ ഉ​ള്‍​പ്പെ​ടെ ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത്​ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ ന​ട​പ്പാ​ക്കി​യ ലോ​ക​ത്തെ ആ​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള മി​ക​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നെ​ന്ന്​ തു​നീ​ഷ്യ​ന്‍ മ​ത​കാ​ര്യ​വ​കു​പ്പ്​ മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്ള​ ബു​ദ്ധി​മു​ട്ട് ല​ഘൂ​ക​രി​ക്കും. കാ​ല​ത്തി​നൊ​ത്ത് സ​ഞ്ച​രി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തീ​ര്‍​ഥാ​ട​ക​ര്‍​ക്ക്​ സേ​വ​നം ചെ​യ്യാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും സൗ​ദി ഭ​ര​ണ​കൂ​ടം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും തു​നീ​ഷ്യ​ന്‍ മ​ന്ത്രി പ​റ​ഞ്ഞു. സു​പ്ര​ധാ​ന ബ​യോ​മെ​ട്രി​ക്​ സ​വി​ശേ​ഷ​ത​ക​ള്‍ സ്വ​യം ന​ട​പ്പാ​ക്കാ​ന്‍ തു​ട​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ തു​നീ​ഷ്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ ആ ​രാ​ജ്യ​വു​മാ​യു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ബ​ന്ധ​ത്തി‍െന്‍റ ആ​ഴം എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണെ​ന്ന്​​ സൗ​ദി അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു. വി​ഷ​ന്‍ 2030-‍െന്‍​റ ഭാ​ഗ​മാ​ണ്​ ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍. ഇ​തി​ലൂ​ടെ ഇ​രു​ഹ​റ​മു​ക​ളു​ടെ സേ​വ​ന​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ ഏ​റ്റ​വും മാ​ന്യ​വും പ​രി​ഷ്കൃ​ത​വു​മാ​യ പ്ര​തി​ച്ഛാ​യ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യാ​ണ്. ഇ​തോ​ടെ തു​നീ​ഷ്യ​യി​ലെ ഹ​ജ്ജ്, ഉം​റ വി​സ​ക​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് വി​സ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​തെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വ​ഴി അ​വ​രു​ടെ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും വി​സ​ക​ള്‍ ഇ-​സം​വി​ധാ​നം വ​ഴി നേ​ടാ​നാ​കു​മെ​ന്നും അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു. സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​മ്ബോ​ള്‍ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​ത് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ ന​ട​പ​ടി എ​ളു​പ്പ​മാ​ക്കും. സ്‌​മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വ​ഴി വി​സ അ​പേ​ക്ഷ​ക​ര്‍​ക്കാ​യി സു​പ്ര​ധാ​ന ഫീ​ച്ച​റു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​ണ് സൗ​ദി അ​റേ​ബ്യ​യെ​ന്നും സൗ​ദി അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular