Friday, April 26, 2024
HomeUSAവൽഹാലാ സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ...

വൽഹാലാ സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ ഓർമ്മ പെരുന്നാൾ വർണാഭമായി കൊണ്ടാടി

വിശുദ്ധ   യോഹന്നാൻ സ്‌നാപകന്റെ ഓർമ്മ പെരുന്നാൾ   ആദ്ധ്യാത്‌മിക  തേജസോടെ  ആഗസ്റ് 27 ,28  തീയതികളിൽ ന്യൂയോർക്കിലെ വൽഹാലാ സെൻറ്   ജോൺ ബാപ്റ്റിസ്റ്റ്  ചർച്ചിൽ(200 കൊളംബസ് അവന്യൂ )ഭക്തിനിർഭരമായി സമാപിച്ചു ..വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഇടവക വികാരി റെവ.ഫാ :ബെൽസൺ കുര്യാക്കോസ് കൊടി ഉയർത്തിയതോടെ തിരുന്നാളിന് തുടക്കമായി .തുടർന്ന് സന്ധ്യാ പ്രാർഥനക്ക് ശേഷം റെവ. ഫാ :
ബെൽസൺ   കുര്യാക്കോസ്, ബെന്നി തോമസ് എന്നിവരുടെ വചന സന്ദേശം പെരുന്നാളിനെ ഭക്തി സാന്ദ്രമാക്കി ..തുടർന്ന് സ്‌നേഹവിരുന്നോടെ ആദ്യ ദിവസത്തെ പെരുന്നാൾ ആഘോഷങ്ങൾ അവസാനിച്ചു .തിരുന്നാളിന്റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രഭാത പ്രാർത്ഥനയെ തുടർന്ന് മുൻ വികാരി റെവ .ഫാ .ഗീവർഗിസ് ചട്ടത്തിൽ  കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമ്മികത്വത്തി ൽ തിരുന്നാൾ കുർബാന അർപ്പിച്ചു . മുൻ വികാരി റെവ .ഫാ .ഐസക് പൈലി കോർ എപ്പിസ്കോപ്പ ,ഇടവക വികാരി റെവ ഫാ :
ബെൽസൺ കുര്യാക്കോസ് എന്നിവർ സഹ കാർമ്മികരായിരുന്നു.ഡീക്കൻ സുബിൻ ഷാജി , ഡീക്കൻ സെമിയോൺ  ലൂക്കോസ്,ബിജിൽ പോൾ ,ബേസിൽ കുര്യാക്കോസ്‌ ,റൂബൻ ഏലിയാസ് എന്നിവർ അൾത്താര ശുശ്രുഷകൾ നിർവഹിച്ചു .പന്ത്രണ്ട് മണിയോടെ ഇടവക
ഭക്ത ജനങ്ങൾ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള  ആഘോഷ പെരുന്നാൾ    പ്രദക്ഷിണം നടത്തി ..തുടർന്ന് നേർച്ച  വിളമ്പോടെ പെരുന്നാൾ ചടങ്ങുകൾ കൊടിയിറക്കത്തോടെ   പര്യവസാനിച്ചു . തിരുന്നാൾ  ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പള്ളി വൈസ് .പ്രെസിഡെന്റ് ഷെവലിയാർ ജോർജ് പാടിയേടത്തു,സെക്രട്ടറി  ബാബു തുമ്പയിൽ , ട്രസ്റ്റീ ടോണികൊല്ലാർമാലിൽ  ,മർത്തമറിയം സമാജം സെക്രട്ടറി മേരി   പൗലോസ്   ,മറ്റു കമ്മിറ്റി അംഗങ്ങൾ ,കൂടാതെ വടക്കേ അമേരിക്കയിലെ യാക്കോബായ  ഭദ്രാസന കൌൺസിൽ മെമ്പർ ജോയ് ഇട്ടൻ , മുൻ  ഭദ്രാസന ട്രസ്റ്റീ പി.ഒ ജേക്കബ് , എന്നിവർ പെരുന്നാൾ ആഘോഷമാക്കുന്നതിനു നേതൃത്വം നൽകി ..
 വൽഹാലാ ന്യൂയോർക്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular