Saturday, May 4, 2024
HomeEuropeമാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫീല്‍ഡിനെ വീഴ്ത്തി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫീല്‍ഡിനെ വീഴ്ത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.

രണ്ടുതവണ പിറകില്‍ നിന്ന ശേഷം പൊരുതുയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയം സ്വന്തമാക്കിയത്. മഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രാഫോർഡില്‍ നടന്ന മത്സരത്തില്‍ ഒനാനയുടെ ഒരു പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്.

35ആം മിനിറ്റില്‍ ഒനാന നല്‍കിയ ഒരു പാസ്സ് കൈക്ക് ആക്കി ജയ്ദൻ ബോഗ്ലെ ഷെഫീല്‍ഡിന് ലീഡ് നല്‍കി. 42ആം മിനിറ്റില്‍ മാഞ്ചസ്റ്റർ സെന്റർ ബാക്ക് ഹാരി മഗ്വയർ യുണൈറ്റഡിന് സമനില നല്‍കി. ഗർനാചോയുടെ ഒരു ക്രോസില്‍ നിന്ന് ഒരു ഫ്ലിക് ഹെഡ്ഡറിലൂടെ ആയിരുന്നു മഗ്വയറിന്റെ ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും ഷെഫീല്‍ഡ് മുന്നിലെത്തി. ബെരറ്റണ്‍ ഡിയസ് ആയിരുന്നു ഷെഫീല്‍ഡിന്റെ രണ്ടാം ഗോള്‍ നേടിയത്‌. ഇത്തവണയും പൊരുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61ആം മിനിറ്റില്‍ ഒരു പെനാല്‍റ്റി കിട്ടി. ആ പെനാല്‍റ്റി ക്യാപ്റ്റൻ ബ്രൂണോ ലക്ഷ്യത്തിലെത്തിച്ച്‌ സ്കോർ 2-2 എന്നാക്കി.

ഇതിനുശേഷം 81ആം മിനിറ്റില്‍ ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഇടം കാലൻ ലോങ്ങ് റേഞ്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നല്‍കി. പിന്നീട് 85ആം മിനിട്ടില്‍ ബ്രൂണോ ഫെർണാണ്ടസിന്റെ പാസില്‍നിന്ന് റാസ്മസ് ഹൊയ്ലുണ്ട് കൂടെ ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. 33 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്നത്തെ പരാജയത്തോടെ ഷെഫീല്‍ഡിന്റെ റിലഗേഷൻ ഏതാണ്ട് ഉറപ്പായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular