Wednesday, May 1, 2024
HomeUSAഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാലക്കലോടിയടക്കം മൂന്നു പേർക്ക്...

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സിജിൽ പാലക്കലോടിയടക്കം മൂന്നു പേർക്ക് മങ്കയുടെ പിന്തുണ

നോർത്ത് അമേരിക്കൻ മലയാളികളുടെ അഭിമാനമായ  ഫോമയുടെ  2022 -2024 കാലഘട്ടങ്ങളിലേക്കു നടക്കുവാൻ   പോകുന്ന തെരഞ്ഞെടുപ്പിൽ ,  നാഷണൽ   വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന   സിജിൽ പാലക്കലോടി,   വെസ്റ്റേൺ റീജിയൻ RVP യായി മത്സരിക്കുന്ന   പ്രിൻസ് നെച്ചിക്കാട്ട് , നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്ന ജാസ്മിൻ  പരോൾ എന്നിവർക്ക് , വെസ്റ്റേൺ റീജിയണിലെ പ്രമുഖ സംഘടന മലയാളീ അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ ( MANCA )  പിന്തുണ പ്രഖ്യാപിച്ചു

ഫോമയുടെ  ആരംഭം മുതൽ സജീവ സാന്നിധ്യവും , പത്രാധിപർ  മുതൽ പ്രമുഖ സംഘടനകളുടെ നേതൃത്വ രംഗത്തുള്ള പ്രവർത്തനം വരെ , സുദീർഘമായ നേതൃ പാരമ്പര്യവും , വിവിധ , മത , സാംസ്കാരിക , സാമൂഹിക സംഘടനകളുടെ നേതൃ രംഗത്തുള്ള പ്രവർത്തന പരിചയവും മുതൽക്കൂട്ടായുള്ള  നേതാവാണ്  സിജിൽ പാലക്കലോടി.

ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി മെമ്പർ കൂടിയായ സിജിൽ, ഫിനാൻസിൽ മാസ്റ്റേഴ്സ് ബിരുദ ധാരിയും , കാലിഫോർണിയ സ്റ്റേറ്റിൽ    ഓഫീസറും ആണ് . അമേരിക്കയിലുടനീളം സൗഹൃദ വലയങ്ങൾ ഉള്ള സിജിൽ, ഫോമയുടെ എക്സിക്യൂട്ടീവിൽ ഒരു മുതൽ കൂട്ടായിരിക്കുമെന്ന്  മങ്ക പ്രസിഡന്റ്   റെനി പൗലോസ് പറഞ്ഞു. ഫോമയുടെഭാവി പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യനായ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാണ് സിജിൽ എന്ന് മങ്ക ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടു . മങ്കയുടെ പ്രവർത്തനങ്ങൾക്ക്  സ്പോൺസർഷിപ്  വഴി വളരെ അധികം  സഹായങ്ങൾ ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിജിൽ അറിയിച്ചു.

ഡോ.പ്രിൻസ് നെച്ചിക്കാട്  1990 മുതൽ മങ്കയിൽ സജീവ പ്രവർത്തകനും ഫിനാഷ്യൽ സപ്പോർട്ടറും ആണ് . കൂടാതെ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ, ബൈലോ കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ബിസിനസ് മാനേജ്മന്റ് ൽ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് , 1995 മുതൽ സാൻ ഹോസെ, സിലിക്കൺ വാലിയിൽ പ്രിൻസ് റിയാലിറ്റി ആൻഡ് ഫിനാൻസിന്റെ സിഇഒ ആയി പ്രവർത്തിക്കുന്നതിനോടൊപ്പം പൊതു പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നു .

ഫോമാ വിമൻസ് ഫോറം ട്രെഷറർ ആയി പ്രവർത്തിക്കുന്ന ജാസ്മിൻ പരോൾ, മയൂഖം, സഞ്ജയിനി – വിദ്യാഭ്യസ സ്കോളർഷിപ് പദ്ധതി , സ്ത്രീ ശാസ്ത്രീകരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ, അർപ്പണ ബോധവും  എല്ലാവർക്കും സ്വീകാര്യവുമായ  വ്യക്തിത്ത്വത്തിനുടമയാണെന്നു തെളിയിച്ചു കഴിഞ്ഞു. കൊളറാഡോ മലയാളീ അസോസിയേഷൻ , ലോസ് ഏഞ്ചൽസ് കേരളാ അസോസിയേഷൻ എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള ജാസ്മിൻ, ഇപ്പോൾ മങ്കയുടെ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചു വരുന്നതിനോടൊപ്പം സ്വന്തമായി പ്രീ സ്കൂൾ നടത്തുന്നു.  എലിസ്ടാ മീഡിയ എന്ന വാണിജ്യ സംരംഭത്തിൽ പ്രവർത്തന പങ്കാളിയും ആണ്.

നാഷണൽ ഓർഗനൈസേഷൻ ആയ ഫോമയുടെ എക്സിക്യൂട്ടീവ് സ്ഥാനത്തേയ്ക്കും , വെസ്റ്റേൺ റീജിയന്റെ നേതൃസ്ഥാനത്തേക്കും  മങ്കയുടെ അംഗങ്ങൾ കടന്നു വരുന്നത് വളരെ സ്വാഗതാർഹമാണെന്ന് മങ്ക പ്രസിഡന്റ് അറിയിച്ചു. ഫോമയുടെ ആദ്യകാല അംഗ   സംഘടനയായ  മങ്ക , ഫോമയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമാണ്  വഹിക്കുന്നത്.

മങ്ക പ്രസിഡന്റ് റെനി പൗലോസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ , സെക്രട്ടറി ടോം ചാർലി , ട്രെഷറർ ജാക്സൺ പൂയപ്പടം, വൈസ് പ്രസിഡന്റ് സുനിൽ വർഗീസ്, ജോയിന്റ് സെക്രട്ടറി ബിനു ബാലകൃഷ്ണൻ എന്നിവരോടൊപ്പം മുൻ പ്രസിഡന്റ് മാരായ ടോജോ തോമസ്, ശ്രീജിത്ത് കരുത്തൊടി എന്നിവരും, കമ്മിറ്റി മെംബേർസ് ആയ  ബിജേഷ്, ജിതേഷ്, ജാസ്മിൻ , കവിത, പദ്മ പ്രിയ , സുഭാഷ്, മേരിദാസൻ എന്നിവരും സന്നിഹിതരായിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular