Sunday, April 28, 2024
HomeIndiaബി.ജെ.പിയിലേക്ക് മടങ്ങാനൊരുങ്ങി എസ്.ബി.എസ്.പി

ബി.ജെ.പിയിലേക്ക് മടങ്ങാനൊരുങ്ങി എസ്.ബി.എസ്.പി

ലഖ്നോ: മുന്‍ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്‍റെ നേതൃത്വത്തിലുള്ള സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി [എസ്.ബി.എസ്.പി] ബി.ജെ.പി.യിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്.ബി.എസ്.പിയുടെ പുതിയ തീരുമാനം. 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് എസ്.ബി.എസ്.പി മത്സരിച്ചത്.

2019 വരെ യോഗി ആദിത്യനാഥിന്‍റെ മന്ത്രി സഭയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓം പ്രകാശ് സഖ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടത്തിയെന്നാരോപിച്ച്‌ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് എസ്.ബി.എസ്.പി ഉത്തര്‍പ്രദേശില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം നേടി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ എസ്.ബി.എസ്.പി ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ഓം പ്രകാശ് രാജ്ഭര്‍ ബി.ജെ.പി നേതാക്കളായ അമിത് ഷാ, സുനില്‍ ബന്‍സാല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എസ്.ബി.എസ്.പി ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular