Sunday, April 28, 2024
HomeIndiaസര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മാസം 1000 രൂപ വീതം ; പ്രഖ്യാപനവുമായി തമിഴ്‌നാട്‌

സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മാസം 1000 രൂപ വീതം ; പ്രഖ്യാപനവുമായി തമിഴ്‌നാട്‌

ചെന്നൈ: സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം നല്‍കുമെന്ന് പ്രഖ്യാപനം.

തമിഴ്‌നാടിന്റെ ബജറ്റിലാണ് പ്രഖ്യാപനം. ആറുമുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ പണമെത്തും.

ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. 698 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പ്രയോജനം ലഭിക്കും.

സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐഐടി, ഐഐഎസ്‌സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular