Sunday, May 5, 2024
HomeKeralaഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് പാലക്കാടിന്റെ അഭിമാനം, ചരിത്രം കുറിക്കാന്‍ വി.പി സുഹൈര്‍

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലേക്ക് പാലക്കാടിന്റെ അഭിമാനം, ചരിത്രം കുറിക്കാന്‍ വി.പി സുഹൈര്‍

മലയാളികള്‍ക്കാകെ അഭിമാനമാകുകയാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശി വി.പി സുഹൈര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് അദ്ദേഹം.

ഈ മാസം 23 നും 26 നും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള 25 അംഗ ഇന്ത്യന്‍ സ്ക്വാഡിലാണ് മലയാളി മിഡ്ഫീല്‍ഡര്‍ ഇടം പിടിച്ചത്. തന്റെ ഏറ്റവും വലിയ ആഗ്രമാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്ന് വി.പി സുഹൈര്‍ പറയുന്നു.

ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള അംഗീകാരത്തിന് വിപി സുഹൈറിന് അവസരമൊരുക്കിയത്. നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു. എ.ടി.കെ മോഹന്‍ ബഗാനെതിരെ നേടിയ സൂപ്പര്‍ റോളിന് ഗോള്‍ ഓഫ് ദി വീക്ക് പുരസ്കാരവും ലഭിച്ചു.

തുടര്‍ച്ചയായി മൂന്ന് തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ശേഷം കൊല്‍ക്കത്തയിലെ പ്രയാദ് യൂണൈറ്റഡിനായി ജേഴ്സിയണിഞ്ഞ താരം ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍, ഗോകുലം എഫ്.സി കേരള എന്നീ ടീമുകള്‍ക്കായും പന്തു തട്ടി. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ദേശീയ ടീമില്‍ കളിക്കുക എന്നതെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്ബിലേക്ക് ഇടം നേടിയ വേളയില്‍ വിപി സുഹൈര്‍ പറഞ്ഞിരുന്നു.

നാളെ ബഹ്റൈനെതിരെ നടക്കുന്ന മത്സരത്തിനായി താരം ടീമിനൊപ്പം കുവൈറ്റിലെത്തി. 26 ന് ബഹ്റൈനില്‍ ബലാറസിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബില്‍ നിന്നും കാല്‍പന്തിന്‍്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച വിപി സുഹൈര്‍ സ്വന്തം രാജ്യത്തിനായി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് വീട്ടുകാരും, ഒപ്പം ഫുട്ബാളിന്റെ മെക്കയെന്നറിയപെടുന്ന എടത്തനാട്ടുകര ഗ്രാമവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular