Sunday, May 5, 2024
HomeGulfലുലു എക്സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

ലുലു എക്സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

മനാമ: ലുലു ഗ്രൂപ്പിനുകീഴില്‍ തുടങ്ങുന്ന ലുലു എക്സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഹമദ് ടൗണ്‍ ദാനാത് അല്‍ ലോസിയില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും.

രാവിലെ 11ന് ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് റാഷിദ് അല്‍സയാനി, തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, ഭവന വകുപ്പ് മന്ത്രി ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമര്‍, ആര്‍.എച്ച്‌.എഫ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സായിദ് എന്നിവര്‍ പങ്കെടുക്കും.

പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന സ്ഥാപനമെന്ന പ്രത്യേകതയോടെയാണ് ഷോറൂം ആരംഭിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, മറ്റ് ഭക്ഷണ സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ ഫ്രഷ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ബഹ്റൈനി ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്ത ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും ഇവിടെയുണ്ട്. പ്രദേശത്തെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് ലുലു എക്സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ റീന പറഞ്ഞു.

പാര്‍പ്പിട കേന്ദ്രങ്ങളോടുചേര്‍ന്നുള്ള ഷോറൂം മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ക്യൂ നില്‍ക്കാതെ സാധനങ്ങള്‍ വാങ്ങി പുറത്തുകടക്കാന്‍ സഹായിക്കുന്ന സെല്‍ഫ് ചെക്കൗട്ട് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങിയ സാധനങ്ങളുടെ ബാര്‍കോഡ് സ്കാന്‍ ചെയ്ത് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി പണമടച്ച്‌ പുറത്തിറങ്ങാന്‍ സാധിക്കും. സൗദിയിലാണ് ആദ്യമായി ലുലു എക്സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ആരംഭിച്ചത്. രണ്ടാമത് ഷോറൂമാണ് ബഹ്റൈനില്‍ തുടങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular