Sunday, May 5, 2024
HomeKeralaഷാ​നി മോ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഭക്തര്‍ നല്‍കിയത് രണ്ടര ലക്ഷം രൂപ

ഷാ​നി മോ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഭക്തര്‍ നല്‍കിയത് രണ്ടര ലക്ഷം രൂപ

ത​ളി​പ്പ​റ​മ്ബ്: ‘ക​രു​ത​ലി​നാ​യി ക​ര്‍​മം കൊ​ണ്ടൊ​രു പു​ണ്യം’ പി​രി​വി​ലൂ​ടെ 2,52,608 രൂ​പ ല​ഭി​ച്ചു.

എ​സ്.​എം.​എ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​രി​യാ​രം വാ​യാ​ട്ടെ മൂ​ന്നു വ​യ​സ്സു​കാ​രി ഷാ​നി മോ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തൃഛം​ബ​രം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ദി​ന​മാ​യ കൂ​ടി​പ്പി​രി​യ​ല്‍ ദി​ന​ത്തി​ല്‍ ന​ട​ത്തി​യ പി​രി​വി​ലൂ​ടെ​യാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.

ഉ​ച്ച​ക്ക് ഒ​രു​മ​ണി മു​ത​ല്‍ 110 സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ 25 സ്ക്വാ​ഡു​ക​ളാ​യാ​ണ്, ക്ഷേ​ത്ര പ​രി​സ​ര​ത്തെ​ത്തി​യ പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് സാ​മ്ബ​ത്തി​ക സ്വ​രൂ​പ​ണം ന​ട​ത്തി​യ​ത്. ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി. ​ഷീ​ബ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​സി. റ​ഷീ​ദ്, കോ​ഓ​ഡി​നേ​റ്റ​ര്‍ എ. ​രാ​ജേ​ഷ്, സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​ടി. രാ​ജീ​വ​ന്‍, പി.​വി. അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, സി. ​ബാ​ല​കൃ​ഷ്ണ​ന്‍, ഇ.​കെ. അ​ജ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ര്‍. ഗോ​പാ​ല​ന്‍, ടി.​പി. ര​ജ​നി, ടോ​ണ വി​ന്‍​സെ​ന്റ്, ടി. ​സു​നി​ല്‍ കു​മാ​ര്‍, പി.​വി. സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular