Sunday, May 5, 2024
HomeKeralaകല്ലെടുത്ത് കോണ്‍ഗ്രസ് ഓഫീസില്‍ കൊണ്ടുവച്ചാല്‍ പദ്ധതി ഇല്ലാതാകില്ല; ബലം പ്രയാഗിച്ച്‌ ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും കോടിയേരി

കല്ലെടുത്ത് കോണ്‍ഗ്രസ് ഓഫീസില്‍ കൊണ്ടുവച്ചാല്‍ പദ്ധതി ഇല്ലാതാകില്ല; ബലം പ്രയാഗിച്ച്‌ ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും കോടിയേരി

തിരുവനന്തപുരം: കെ റെയിലിന്റെ പാതയ്‌ക്കിരുവശവും ബഫര്‍ സോണുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

മന്ത്രി പറയുന്നതല്ല, കെ റെയില്‍ എംഡി പറയുന്നതാണ് ശരി. നഷ്‌ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ബലം പ്രയോഗിച്ച്‌ ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈ സ്‌പീഡ് ട്രെയിനിന് വേണ്ടി യുഡിഎഫും കല്ലിട്ടിരുന്നു. അന്ന് എല്‍ഡിഎഫ് ഒരു എതിര്‍പ്പും ഉയര്‍ത്തിയില്ല. കല്ലെടുത്ത് കോണ്‍ഗ്രസ് ഓഫീസില്‍ കൊണ്ടുവച്ചാല്‍ കെ റെയില്‍ പദ്ധതി ഇല്ലാതാവില്ല. കല്ലിടാതെയും പദ്ധതി നടത്താം. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളില്‍ സമാന പദ്ധതികളുണ്ട്.

യുഡിഎഫിനൊപ്പം സമരം ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിട്ട് കോഴിക്കോട് അതുണ്ടായി. കോണ്‍ഗ്രസിന്റെ കരുതല്‍ പടയെ കുറിച്ചും കോടിയേരി സംസാരിച്ചു. എല്ലാ പടയും വരട്ടെ, ജനങ്ങളെ കൂടെ നിറുത്തി പ്രതിരോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular