Thursday, May 2, 2024
HomeEuropeതുര്‍ക്കിയെ തോല്‍പ്പിച്ചു; പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍

തുര്‍ക്കിയെ തോല്‍പ്പിച്ചു; പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍

പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പ് പ്രവേശനത്തിനുള്ള പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍. പ്ലേ ഓഫ് മത്സരത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തിയത്.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുര്‍ക്കിയെ തോല്‍പ്പിച്ചത്.

ഒട്ടാവിയോ, ഡിയോഗ ജോട്ട, മത്തേയസ് നൂണ്‍സ് എന്നിവരാണ് പോര്‍ച്ചുഗല്ലിന്റെ സ്‌കോറര്‍മാര്‍. ബുറാക് യില്‍മാസാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തിയ പോര്‍ച്ചുഗല്‍ പ്രതീക്ഷ നിലനിര്‍ത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചൊവ്വാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചുഗല്‍ നോര്‍ത്ത് മാസിഡോണിയയെ നേരിടും. ഈ മത്സരത്തില്‍ ജയമോ, സമനിലയോ നേടിയാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും ലോകകപ്പ് യോഗ്യത നേടാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular