Saturday, April 27, 2024
HomeKeralaഎം.എസ്.എം.ഇ ക്ലിനിക്കിന്റെ ഉദ്ഘാടനം വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് നിര്‍വഹിച്ചു

എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഉദ്ഘാടനം വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് നിര്‍വഹിച്ചു

തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംശയ രഹിതമായി ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സംരംഭകര്‍ക്ക് കൈത്താങ്ങാകുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഉദ്ഘാടനം ബഹു.

വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചു മികച്ച വളര്‍ച്ച ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വ്യവസായ വകുപ്പ് എം.എസ്.എം.ഇ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

ലൈസന്‍സിങ്, മാര്‍ക്കറ്റിങ്, ഫൈനാന്‍സിംഗ്, എക്‌സ്‌പോര്‍ട്ടിങ്, ബാങ്കിങ്, ജി.എസ്.ടി, ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നതാണ് പദ്ധതി. ഇതിലേക്കായി വിവിധ മേഖലകളില്‍ വിഷയ വിദഗ്ധരായവരെ എംപാനല്‍ ചെയ്തിട്ടുണ്ട്. ‘രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്ബോള്‍ തന്നെ ചികിത്സ ലഭ്യമാക്കുക എന്ന ആശയമാണ് എം.എസ്.എം.ഇ ക്ലിനിക്ക് എന്നതിന്റെ അടിസ്ഥാന തത്വം. വ്യവസായ സംരംഭകര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും നേരിടുന്ന പ്രയാസങ്ങളും അതിവേഗം പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹു. മന്ത്രി പി. രാജീവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ് അധ്യക്ഷനായിരുന്നു. കൂടാതെ കെ.എസ്.എസ്.ഐ.എ, സി. ഐ. ഐ, ഫിക്കി, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും എല്ലാ ജില്ലകളിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം.എസ്.എം.ഇ ക്ലിനിക്കിനായി എംപാനല്‍ ചെയ്യപ്പെട്ട വിഷയ വിദഗ്ധരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular