Wednesday, May 8, 2024
HomeIndiaഇടപാടുകള്‍ ഇന്ന് നടത്താം; നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി

ഇടപാടുകള്‍ ഇന്ന് നടത്താം; നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തര ഇടപാടുകള്‍ ഇന്ന് നടത്തണം.

നാലാം ശനിയാഴ്‌ചയായ നാളെയും ഞായറാഴ്ചയുമുള്ള സാധാരണ അവധി കഴിഞ്ഞ് രണ്ടു ദിവസം ദേശീയ പണിമുടക്കുമായതിനാലാണ് ബാങ്കുകളുടെ കൂട്ട അവധി. മാര്‍ച്ച്‌ 28,39 തീയതികളിലാണ് ദേശീയ പണിമുടക്ക്. അതിനു ശേഷം മാര്‍ച്ച്‌ 30,31 തീയതികളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

അടുത്ത ആഴ്ച ആകെ മൂന്ന് ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. വാര്‍ഷിക കണക്കെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് അവധി ദിനം കൂടി ആയതിനാലാണ് ഇത്.

ബാങ്ക് ജീവനക്കാരുടെ ഒമ്ബത് സംഘടനകളില്‍ മൂന്ന് സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഘങ്ങളാണ് എന്നുള്ളത് കൊണ്ട് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular