Friday, May 3, 2024
HomeKerala48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്ക്: ആവശ്യ സര്‍വീസുകളെ ഒഴിവാക്കി; വാഹനങ്ങള്‍ ഓടില്ല

48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്ക്: ആവശ്യ സര്‍വീസുകളെ ഒഴിവാക്കി; വാഹനങ്ങള്‍ ഓടില്ല

തിരുവനന്തപുരം: വിവിധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ ട്രേ​ഡ്​ യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി പ്ര​ഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച്‌ 28, 29 തീയതികളില്‍ നടക്കും.

48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച്‌ 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച്‌ 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്.

ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്ബോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്‌എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കുചേരും.

ദേ​ശീ​യ​ത​ല​ത്തി​ല്‍ ബി.​എം.​എ​സ്​ ഒ​ഴി​കെ 20 ഓ​ളം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ്​ പ​ണി​മു​ട​ക്കി​ന്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 22 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​യു​ക്ത​സ​മി​തി നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, ക​ര്‍​ഷ​ക​രു​ടെ അ​വ​കാ​ശ​പ​ത്രി​ക ഉ​ട​ന്‍ അം​ഗീ​ക​രി​ക്കു​ക, അടക്കമുള്ള 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദ്വിദിന സമരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular