Monday, May 6, 2024
HomeKerala'അങ്ങയുടെ ഭാവന അപരാജിതമാണ്, 'മഹാരാജ'മൗലിക്ക് അഭിനന്ദനങ്ങള്‍'; ആര്‍ ആര്‍ ആറിന് അനുമോദനവുമായി സംവിധായകന്‍ ശങ്കര്‍

‘അങ്ങയുടെ ഭാവന അപരാജിതമാണ്, ‘മഹാരാജ’മൗലിക്ക് അഭിനന്ദനങ്ങള്‍’; ആര്‍ ആര്‍ ആറിന് അനുമോദനവുമായി സംവിധായകന്‍ ശങ്കര്‍

ബാഹുബലി സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ ബിഗ്‌ബജറ്റ് ബഹുഭാഷാ ചിത്രം ആര്‍‌ആര്‍ആര്‍ ഇന്നലെയാണ് റിലീസ് ചെയ്‌തത്.

സ്വാതന്ത്ര്യസമര സേനാനികളായിരുന്ന സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ് ഫിക്‌ഷന്‍ ചേര്‍ത്ത് രാജമൗലി വെള‌ളിത്തിരയിലെത്തിച്ചത്. കേവലം തെന്നിന്ത്യന്‍ ചിത്രം എന്നതിനെക്കാള്‍ പാന്‍ ഇന്ത്യന്‍ റീച്ച്‌ ഉള‌ള ചിത്രമായി ആര്‍‌ആര്‍ആര്‍ ഇതിനകം മാറി.

ചിത്രത്തെയും സംവിധായകനെയും മുഖ്യവേഷം ചെയ്‌ത ജൂനിയര്‍ എന്‍‌ടി‌ആര്‍, രാംചരണ്‍ എന്നിവരെയും പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍. വളരെ ആകര്‍ഷിക്കുന്നതും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും വളരെ ശക്തിമത്തായതുമായ ചിത്രമാണ് ആര്‍ആര്‍‌ആര്‍ എന്ന് ശങ്കര്‍ പറയുന്നു. സംവിധായകന്റെ ഭാവന അപരാജിതമാണെന്നും രാജമൗലിയല്ല മഹാരാജമൗലിയാണ് സംവിധായകനെന്നും ശങ്കര്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പുകഴ്‌ത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular