Monday, May 6, 2024
HomeKeralaകൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

കൊല്ലം: കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
നേരത്തെ സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റിലായിരുന്നു.കടയ്ക്കല്‍ സ്വദേശി സുഹൈലിനെ ആണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.മറ്റുള്ള പ്രതികള്‍ അറസ്റ്റിലായപ്പോള്‍ ഒളിവില്‍പോയ സുഹൈലിനെ പൊലീസ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ സെര്‍ച്ച്‌ ചെയ്താണ് ഒളിവു സങ്കേതം കണ്ടെത്തിയത്. പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ ആയിരുന്ന ഇയാള്‍ ബസ്സില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മറ്റു പ്രതികള്‍ രാത്രികാലങ്ങളില്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. കുട്ടി പഠിക്കുന്ന സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗലാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത് തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സംഭവം കടക്കല്‍ പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. പ്രൈവറ്റ് ബസ്സില്‍ വച്ചു തെളിവ്ടുപ്പ് നടത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular