Sunday, May 5, 2024
HomeIndiaബിര്‍ഭും ആക്രമണം: സി.ബി.ഐ അന്വേഷണത്തില്‍ ബി.ജെ.പി ഇടപെട്ടാല്‍ പ്രതിഷേധിക്കുമെന്ന് മമത

ബിര്‍ഭും ആക്രമണം: സി.ബി.ഐ അന്വേഷണത്തില്‍ ബി.ജെ.പി ഇടപെട്ടാല്‍ പ്രതിഷേധിക്കുമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

സി.ബി.ഐ അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെങ്കിലും അന്വേഷണത്തില്‍ ബി.ജെ.പി ഇടപെട്ടാല്‍ അതിനെതിരെ പ്രതിഷേധിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി.

ഒരു ടി.എം.സി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും എല്ലായിടത്തും വിമര്‍ശിക്കപ്പെടുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് മമത കൂട്ടിച്ചേര്‍ത്തു. രാംപുര്‍ഹട്ടിലെ അക്രമണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് ബംഗാള്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ത്രിപുര, അസം എന്നിവിടങ്ങളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ സംഭവ സ്ഥലങ്ങളിലേക്ക് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെയും പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ബിര്‍ഭുമില്‍ തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും തടഞ്ഞിട്ടില്ലെന്നും മമത പറഞ്ഞു.

അക്രമത്തില്‍ സി.ബി.ഐ ഇതുവരെ 21 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. ബംഗാള്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ തുടര്‍ന്ന അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചു കൊണ്ട് കൊല്‍ക്കത്ത ഹൈകോടതിയാണ് ഉത്തരവിട്ടത്. അന്വേഷണ പുരോഗതി കാണിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ഏപ്രില്‍ 7ന് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular