Friday, April 26, 2024
HomeUncategorizedകൂടുതല്‍ തൊഴില്‍ ദിനങ്ങളും കൂടുതല്‍ തുകയും ചിലവഴിച്ച്‌ ജില്ലയില്‍ ഒന്നാം സ്ഥാനത്ത്

കൂടുതല്‍ തൊഴില്‍ ദിനങ്ങളും കൂടുതല്‍ തുകയും ചിലവഴിച്ച്‌ ജില്ലയില്‍ ഒന്നാം സ്ഥാനത്ത്

നടപ്പ് സാമ്ബത്തികവര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി തൊഴില്‍ദിനങ്ങള്‍ നല്‍കി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്.

തൊഴിലുറപ്പ് പദ്ധതിയില്‍ 1319823 തൊഴില്‍ദിനങ്ങളോടെയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച ബ്ലോക്ക് പഞ്ചായത്തും പരപ്പയാണ്. 54.36 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതി വഴി ചിലവഴിച്ചത്.

ജില്ലയില്‍ എഴുപത് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി. 1875 കുടുംബങ്ങള്‍ക്ക് ട്രൈബല്‍ പ്ലസ് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും ജില്ലയില്‍ പരപ്പ ബ്ലോക്ക് ഒന്നാമതെത്തി. ബ്ലോക്കിന്റെ കീഴില്‍ 6622 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലോക്കിനായി. ബ്ലോക്കിനു കീഴിലുള്ള കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 274854 തൊഴില്‍ദിനങ്ങള്‍ നല്‍കി ജില്ലയില്‍ പഞ്ചായത്തുകളില്‍ ഒന്നാമതും, 237269 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ പനത്തടി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും എത്തി.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള ആസ്തി രൂപീകരണ പ്രവര്‍ത്തികള്‍, കല്ലു കയ്യാല, മണ്ണ് കയ്യാല, തോടുകളുടെ നവീകരണം എന്നിവ തൊഴിലുറപ്പുവഴി നടത്തി. ഗ്രാമീണ അടിസ്ഥാന സൗകര്യ പ്രവര്‍ത്തികളായ റോഡു നിര്‍മ്മാണം, സ്‌കൂളുകള്‍ക്ക് അടുക്കള, അങ്കണവാടികള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തി. മണ്ണ് ജല സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പൊതുപ്രവര്‍ത്തികള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കി. കയര്‍ ഭൂവസ്ത്രം വിരിച്ച്‌ പാടശേഖരങ്ങള്‍ കൈത്തോടുകള്‍ എന്നിവ നവീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് പരപ്പ ബ്ലോക്കിന്റെ നേട്ടത്തിനു കാരണമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular