Thursday, May 2, 2024
HomeKeralaസാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന ഇടം വേണം; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതില്‍ ഇന്ന് തീരുമാനം

സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന ഇടം വേണം; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതില്‍ ഇന്ന് തീരുമാനം

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം അന്വേഷണ സംഘം ഇന്ന് എടുത്തേക്കും.

നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നല്‍കിയേക്കും. കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും നോട്ടീസില്‍ ആവശ്യപ്പെടുക.

പ്രൊജക്ടര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും ഉള്‍പ്പെടെ കാണിച്ചും കേള്‍പ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടത്. കാവ്യയുടെ മൊഴികള്‍ ക്യാമറകളില്‍ പകര്‍ത്തുകയും വേണം. എന്നാല്‍ ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ചോദ്യം ചെയ്യാതിരുന്നത്.

സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന ഒരിടത്ത് വെച്ച്‌ മൊഴി എടുക്കണം എന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് അന്വേഷണ സംഘം. മറ്റ് കേസുകളുടേതില്‍ നിന്ന് വ്യത്യസ്തമായി കാവ്യാ മാധവന്‍ താമസിക്കുന്നതു കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ തന്നെയാണ്. പ്രതിയുടെ വീട്ടില്‍ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യവും അന്വേഷണ സംഘത്തിന് മുന്‍പിലുണ്ട്.

അതോടൊപ്പം, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. സ്ഥലത്തില്ലാത്തതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നാണ് ഇരുവരും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular