Thursday, May 2, 2024
HomeKeralaമീന്‍പിടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ പതിനാറുകാരന്‌ പരിക്ക്

മീന്‍പിടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ പതിനാറുകാരന്‌ പരിക്ക്

നാദാപുരം : പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ പടക്കം ഉപയോഗിച്ച്‌ മീന്‍പിടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ പതിനാറുകാരന്‌ പരിക്ക്.

കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാന്‍ ഇബ്രാഹിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ കായപ്പനച്ചി പുഴയോരത്താണ് സംഭവം. ഇടത് കൈക്കും കണ്ണിന്റ ഭാഗത്തും ഗുരുതരമായി പരിക്കേറ്റു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഉപ്പയോടൊപ്പമാണ് മീന്‍ പിടിക്കാനെത്തിയത്. നാദാപുരം എസ്‌ഐ ആര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ്‌ പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular