Saturday, April 27, 2024
HomeUSA2021-ൽ എച്ച്1ബി വിസ ലഭിച്ചവരിൽ ഇന്ത്യാക്കാർ മഹാഭൂരിപക്ഷം

2021-ൽ എച്ച്1ബി വിസ ലഭിച്ചവരിൽ ഇന്ത്യാക്കാർ മഹാഭൂരിപക്ഷം

വാഷിംഗ്ടൺ :  2021-ൽ യുഎസ് അനുവദിച്ച എച്ച്-1ബി വിസയുടെ നാലിൽ  മൂന്നും ഇന്ത്യാക്കാർക്ക് .
ഹോംലാൻഡ് സെക്യൂരിറ്റി  ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ  റിപ്പോർട്ട് പ്രകാരം, 2021-ൽ 407,071 എച്ച്-1ബി അപേക്ഷകളാണ്  യുഎസ് അംഗീകരിച്ചത്. ഇതിൽ 301,616 പേരും ഇന്ത്യാക്കാരാണ്.    അതായത് 74.1 ശതമാനം. 2020 ൽ അംഗീകരിച്ച അപേക്ഷകളിൽ 74.9 ശതമാനവും ഇന്ത്യക്കാരായിരുന്നു .

തദ്ദേശീയരായ അമേരിക്കക്കാറില്ലാത്ത   തസ്തികകളിലേക്കാണ്   എച്ച്-1ബി വിസയിലൂടെ പ്രത്യേക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത്.   മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയ മുൻനിര അമേരിക്കൻ കമ്പനികളും ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളുടെ യുഎസ് സബ്സിഡിയറികളും ഈ വിസ പ്രോഗ്രാമിന്റെ മുൻനിര ഉപയോക്താക്കളാണ്.

ഗൂഗിൾ സിഇഒ  സുന്ദർ പിച്ചൈ യുഎസിൽ പഠിക്കുമ്പോൾ എച്ച് -1ബി  വിസയിൽ ജോലി ലഭിച്ചതാണ്. മൂന്ന് വർഷം അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനുമാകും; അനുമതി ലഭിച്ചാൽ മൂന്ന് വർഷം കൂടി തുടരാം. അവരിൽ വലിയൊരു വിഭാഗം തങ്ങളുടെ തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്ന ഗ്രീൻ കാർഡുകൾ നേടി അമേരിക്കയിൽ സ്ഥിര താമസമാക്കും.

വർഷങ്ങളായി എച്ച്-ബി വിസ പ്രോഗ്രാമിൽ ഇന്ത്യക്കാരാണ് കൂടുതൽ .   രണ്ടാം സ്ഥാനത്തുള്ള  ചൈനയിൽ നിന്ന് 12.1 ശതമാനവും  മൂന്നാം സ്ഥാനത്തുള്ള കാനഡയിൽ നിന്ന് 0.9 ശതമാനവും ദക്ഷിണ കൊറിയയിൽ നിന്ന്  0.9 ശതമാനവും ഫിലിപ്പീൻസിൽ നിന്ന്  0.7 ശതമാനവുമാണ് എത്തുന്നത്. 2020-ലും കണക്കുകൾ ഏകദേശം സമാനമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular