Sunday, April 28, 2024
HomeUSAIPSF 2022 - സ്പോർട്സ് ഫെസ്റ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

IPSF 2022 – സ്പോർട്സ് ഫെസ്റ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഓസ്റ്റിൻ : ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ്, ഒക്കൽ ഹോമ സംസ്ഥാനങ്ങളിലുള്ള 8 ഇടവക പള്ളികളിലെ ഇടവക അംഗങ്ങൾക്ക് വേണ്ടി രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഇൻറ്റർ പരീഷ് സ്പോർട്സ് ഫെസ്റ്റ്, മറ്റ് രൂപതാതല പരിപാടികളും കോവിഡും കാരണം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം  2022  ഓഗസ്റ്റ് 6,7,8 തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ പള്ളിയുടെ നേതൃത്വത്തിൽ നടക്കുകയാണ്.

വാശിയേറിയ കായിക മത്സരങ്ങൾ അരങ്ങേറുന്ന  നോർത്ത് അമേരിക്കൻ മെഗാ സ്പോർട്സ് ഫെസ്റ്റിൽ എട്ട് ഇടവകകളിൽ നിന്ന് ആയിരത്തിൽ ഏറെ മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഇതിലേക്ക് വേണ്ടിയുള്ള ഓൺലൈൻ റെജിസ്‌ട്രേഷൻ ആരംഭിച്ചു. www.ipsfaustin.com എന്ന വെബ്‌സൈറ്റ് വഴി മത്സരാർത്ഥികൾക്ക്  രജിസ്റ്റർ ചെയ്യാവുന്നതാണ് . മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 മുൻപായി ചെയ്യേണ്ടതാണ്.

ഓസ്റ്റിൻ സെന്റ് അൽഫോൻസാ കാത്തലിക്ക് പള്ളി ഏറ്റെടുത്ത് നടത്തുന്ന ഈ മഹത്തായ  മെഗാ സ്പോർട്സ് ഫെസ്റ്റിവലിന്റെ  വിജയത്തിന് വികാരി ഫാ.ആന്റോ ആലപ്പാട്ടിന്റെ മാർഗനിർദേശത്തിൽ എട്ട് പള്ളികളിൽ ആയി പ്രവർത്തിക്കുന്ന 35 ഓളം  കമ്മറ്റികളുടെ ചീഫ് കോർഡിനേറ്റർ  മേജർ ഡോ.അനീഷ് ജോർജ് ആണ് .മുഖ്യ സ്പോൺസർ ആയ  പി എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ / സിഇഒ ജിബി പാറക്കലിന്റെ [www.psggroupofcompanies.com] പിന്തുണയും നിരവധി കമ്മിറ്റികളുടെ അകമഴിഞ്ഞ സഹകരണവും കൊണ്ടു മെഗാ സ്പോർട്സ് ഫെസ്റ്റിവൽ ഒരു അവിസ്മരണീയമായ ചരിത്രസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വിശുദ്ധ അൽഫോൻസാ ഇടവക സമൂഹം ഒന്നടങ്കം.

സെന്റ് അൽഫോൻസാ കാത്തലിക്ക് ചർച്ചിലെ 125 സജീവ കുടുംബങ്ങളും,8 ഇടവകകളിൽ നിന്ന് വരുന്ന അംഗങ്ങളും കൂടി നാലായിരത്തിലധികം വ്യക്തികൾ പങ്കെടുക്കുന്ന ഈ മൂന്ന് ദിവസത്തെ സ്പോർട്സ് ഫെസ്റ്റ് ന് അത്യാധുനിക സൗകര്യങ്ങളാണ് ഓസ്റ്റിനിലെ ഈ സ്പോർട്സ് സെന്റർ ഒരുക്കിയിരിക്കുന്നത് https://rrsportscenter.com/ 5G വേഗതയിൽ ഡിജിറ്റൽ വിസ്മയം തീർക്കുന്ന മത്സരാർത്ഥികളെ വിജയത്തിലേക്ക് കുതിപ്പിക്കുന്ന, കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ ത്രസിപ്പിക്കുന്ന വിസ്മയ കാഴ്ചകളാണ് ഈ അത്യാധുനിക സ്പോർട്സ് സെന്ററിൽ കാത്തിരിക്കുന്നത്. 15 ന് മുകളിൽ ഇൻഡോർ, ഔട്ട്ഡോർ ഇവന്റുകളുടെ പല ഗ്രൂപ്പുകളായി ഒരുക്കിയിരിക്കുന്നത്. ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ യോഗ്യത സർട്ടിഫിക്കറ്റും അതിനോടൊപ്പം റെജിസ്റ്റർ ചെയ്യാവുന്നതാണ്.

സജിമോൻ ലൂക്കോസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular