Saturday, May 4, 2024
HomeUSAവിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ല- റ്റി.എസ്.എ.

വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ല- റ്റി.എസ്.എ.

ഫ്‌ളോറിഡാ: വിമാനത്തിലും, ട്രെയ്‌നുകളിലും, ബസ്സുകളിലും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനം ഫ്‌ളോറിഡാ ഫെഡറല്‍ ജഡ്ജ് തള്ളിയതോടെ വിമാനത്തില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് യു.എസ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടി.എസ്.എ.) തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഫ്‌ളോറിഡാ ടാംപ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് കാതറിന്‍ കിംബല്‍ ഫെബ്രുവരി 18 തിങ്കളാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ചു ഉത്തരവിട്ടത്.

ഫെബ്രുവരി 2021 ലാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സി.ഡി.സി.) മാസ്‌ക് മാന്‍ഡേറ്റ് നിര്‍ബന്ധമാക്കിയത്. ഈ ഉത്തരവാണ് കോടതി റിവേഴ്‌സ് ചെയ്തത്. സെപ്റ്റംബര്‍ 13 വരെയാണ് മാസ് മാന്‍ഡേറ്റ് നീട്ടിയിരുന്നത്.
ഹെല്‍ത്ത് ഫ്രീഡം ഡിഫന്‍സ് ഫണ്ട് ഇതു സംബന്ധിച്ചു ലൊസ്യൂട്ട് ഫയല്‍ ചെയ്തത്. 2021 ഫെബ്രുവരിയിലാണ് മാസ്‌ക ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇവര്‍ വാദിച്ചത്.

ഇതോടെ സി.ഡി.സി.യുടെ പബ്ലിക് ട്രാന്‍സ് പോര്‍ട്ടേഷന്‍ മാസ്‌കിങ്ങ് ഉത്തരവ് അസാധുവായി.

ഫെഡറല്‍ ജഡ്ജിയുടെ വിധി നിരാശാജനകമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌ക്കി അഭിപ്രായപ്പെട്ടു. വിധി മാസ്‌ക് ധരിക്കേണ്ട എന്ന സ്വാതന്ത്ര്യം നല്‍കുന്നുവെങ്കിലും, മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നും ജെന്‍ പാസ്‌കി പറഞ്ഞു. വിധിക്കെതിരെ മറ്റു നിയമ നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular