Friday, April 26, 2024
HomeAsiaഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷനേടാന്‍ പതിനൊന്നു വയസുകാരന്‍ 20 മണിക്കൂര്‍ കഴിഞ്ഞത് ഫ്രിഡ്‌ജിനുള്ളില്‍; ആദ്യം ആവശ്യപ്പെട്ടത് ഇത്

ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷനേടാന്‍ പതിനൊന്നു വയസുകാരന്‍ 20 മണിക്കൂര്‍ കഴിഞ്ഞത് ഫ്രിഡ്‌ജിനുള്ളില്‍; ആദ്യം ആവശ്യപ്പെട്ടത് ഇത്

മനില: ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷനേടാന്‍ പതിനൊന്നുവയസുകാരന്‍ ഒരു ദിവസത്തോളം കഴിഞ്ഞത് ഫ്രിഡ്‌ജിനുള്ളില്‍.

ഫിലിപ്പീന്‍സിലെ ബേയ്‌ബേയ് നഗരത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സി ജെ ജാസ്‌മെ എന്ന ബാലനാണ് ഫ്രി‌ഡ്‌ജില്‍ കയറിയിരുന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ജാസ്‌മെ കുടുംബത്തിനൊപ്പം വീട്ടില്‍ കഴിയവേയാണ് ഉഷ്‌ണമേഖലാ കൊടുങ്കാറ്റായ മേഖി വീശുന്നത്. തുടര്‍ന്ന് മണ്ണിടിച്ചില്‍ ആരംഭിച്ചതോടെ ബാലന്‍ ഫ്രിഡ്‌ജിനുള്ളില്‍ അഭയം പ്രാപിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു പുഴയുടെ കരയില്‍ നിന്നാണ് അധികൃതര്‍ കുട്ടിയെ കണ്ടെത്തുന്നത്. 20 മണിക്കൂറോളമാണ് കുട്ടി ഫ്രിഡ്‌ജിനുള്ളില്‍ കഴിഞ്ഞത്. പുറത്തെടുത്തതും തനിക്ക് വിശക്കുന്നുവെന്നാണ് കുട്ടി ആദ്യം പറഞ്ഞതെന്നും അധികൃതര്‍ വെളിപ്പെടുത്തി.

രക്ഷാപ്രവര്‍ത്തകര്‍ ജാസ്‌മെയെ ബോധമുള്ള നിലയിലാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കുട്ടിയുടെ കാലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ജാസ്‌മെയുടെ കുടുംബത്തിന് മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെടാനായില്ല. കുട്ടിയുടെ പിതാവ് തൊട്ടുമുന്നത്തെ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടിരുന്നു. കുട്ടിയുടെ മൂത്ത സഹോദരന്‍ രക്ഷപ്പെട്ടതായാണ് വിവരം. കുട്ടിയുടെ അമ്മയെയും ഇളയസഹോദരങ്ങളെയും കണ്ടെത്താനായിട്ടില്ല. കൊടുങ്കാറ്റിനെത്തുടര്‍ന്ന് പ്രദേശത്ത് മാത്രം 172 പേര്‍ മരിക്കുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാത്രമല്ല 200 ദശലക്ഷം പേര്‍ക്ക് പ്രദേശം വിട്ടുപോകേണ്ടതായും വന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular